Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എമ്മി​െൻറ...

സി.പി.എമ്മി​െൻറ ബ്രാഞ്ച്​ സമ്മേളനം: പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുമ്പിൽ കുഴങ്ങി നേതാക്കൾ

text_fields
bookmark_border
കൊച്ചി: പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി.എമ്മി​െൻറ ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുേമ്പാൾ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ കുഴങ്ങി നേതാക്കൾ. കൈയേറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടും മന്ത്രി തോമസ് ചാണ്ടിയെ എന്തിനു സംരക്ഷിക്കുന്നുവെന്ന ചോദ്യത്തിനു മുമ്പിലാണ് സമ്മേളനനടത്തിപ്പിന് മേൽനോട്ടം വഹിക്കാനെത്തുന്ന നേതാക്കൾക്ക് ഉത്തരം മുട്ടുന്നത്. സമ്മേളനത്തി​െൻറ തുടക്കത്തിൽ പഴയ വി.എസ്. പക്ഷക്കാർ ഏറക്കുറെ നിശ്ശബ്ദമായിരുന്നു. അവരാണ് പ്രധാനമായും ഇപ്പോൾ തോമസ് ചാണ്ടി വിഷയം ശക്തമായി ഉയർത്തുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദവും സമ്മേളനങ്ങളിൽ ചർച്ചക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത് കാര്യമായ ചലനം ഉണ്ടാക്കിയില്ല. അതിനു പിന്നാലെയാണ് ഇപ്പോൾ വിണു കിട്ടിയതുപോലെ തോമസ് ചാണ്ടി വിഷയം വിമത പക്ഷക്കാർക്ക് ലഭിച്ചിരിക്കുന്നത്. സ്വജനപക്ഷപാതിത്വത്തി​െൻറ പേരിൽ ഇ.പി. ജയരാജനെ മന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയവർ എന്തിനാണ് ജനപിന്തുണയില്ലാത്ത ഘടകകക്ഷിയുടെ മന്ത്രിയെ സംരക്ഷിക്കുന്നതെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. വിഷയത്തിൽ വി.എസ്. അച്യുതാനന്ദ​െൻറ പ്രതികരണം പ്രവർത്തകർക്കുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിൽ ഇക്കാര്യം ഉയർത്തിയുള്ള വിമർശനം കൂടുതൽ ശക്തമായി സമ്മേളനങ്ങളിൽ ഉയരാനും സാധ്യതയുണ്ട്. പിണറായി വിജയൻ ലാവലിൻ കേസിൽ കുറ്റവിമുക്തനായി കൂടുതൽ ശക്തനായി നിൽക്കുന്ന പശ്ചാത്തലത്തിൽ തുടങ്ങിയ സമ്മേളനങ്ങളിൽ ഒൗദ്യോഗിക പക്ഷത്തിനെതിരെ വിമർശനങ്ങൾ പേരിനുപോലും ഉണ്ടായിരുന്നില്ല. ആ അവസ്ഥക്കാണ് പെട്ടന്ന് മാറ്റമുണ്ടായത്. വി.എസ് പക്ഷക്കാരെ കൂടാതെ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോടും മന്ത്രി തോമസ് െഎസക്കിനോടും അനുഭാവംപുലർത്തുന്ന വിഭാഗവും ജില്ലയിൽ ശക്തമാണ്. ജില്ലയിലെ കൂടുതൽ ഏരിയ കമ്മിറ്റികളും നിയന്ത്രിക്കുന്നത് ഇൗ വിഭാഗമാണ്. പുതിയ സാഹചര്യത്തിൽ ഇൗ വിഭാഗങ്ങൾ ചേർന്ന് ഒൗദ്യോഗിക പക്ഷത്തിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story