Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫയര്‍ സ്​റ്റേഷന് പുതിയ ...

ഫയര്‍ സ്​റ്റേഷന് പുതിയ മന്ദിരം; ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ എട്ടിന് മൂവാറ്റുപുഴയില്‍

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷന് പുതിയ മന്ദിര നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധനക്കും നിലവിലെ ഫയര്‍‌സ്റ്റേഷ‍​െൻറ ശോച്യാവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കാനും ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി എട്ടിന് മൂവാറ്റുപുഴയിലെത്തുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് മന്ദിര നിർമാണം അനിശ്ചിതത്വത്തിലായതിനെത്തുടര്‍ന്ന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ സന്ദര്‍ശനത്തിന് എത്തുന്നത്. ഫയര്‍ സ്റ്റേഷന് പുതിയ ഓഫിസ് മന്ദിരം നിര്‍മിക്കുന്നതിന് നഗരസഭ നാലുവര്‍ഷം മുമ്പ് എവറസ്റ്റ് കവലയില്‍ ഹോമിയോ ആശുപത്രിക്ക് പിന്നിൽ 15 സ​െൻറ് സ്ഥലം അനുവദിച്ചിരുന്നു. ഇവിടെ മന്ദിരം നിര്‍മിക്കുന്നതിന് 3.30 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. എന്നാല്‍, എസ്റ്റിമേറ്റ് തുക കൂടുതലായതിനാല്‍ ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ നിർദേശിച്ചതനുസരിച്ച് 2.76 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് നല്‍കുകയും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. മന്ദിര നിർമാണം ആരംഭിക്കാനിരിക്കെയാണ് ആഭ്യന്തര വകുപ്പ് സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഫയര്‍ സ്റ്റേഷന് 50 സ​െൻറ് സ്ഥലമെങ്കിലും വേണമെന്നാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശം. നഗരത്തില്‍ മഴയിൽ ആദ്യം വെള്ളം കയറുന്ന സ്ഥലമാണ് ഫയര്‍ഫോഴ്‌സിന് കണ്ടെത്തിയത്. അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഫയര്‍ എൻജിന്‍ കൊണ്ടുപോകാനുള്ള സ്ഥലസൗകര്യം ഇങ്ങോട്ടുള്ള റോഡിനില്ലെന്നും ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ഫയര്‍ ഒാഫിസ് മന്ദിര നിർമാണത്തിന് അനുയോജ്യസ്ഥലം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇടംതന്നെയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. നഗരസഭ ഇവിടെ പതിച്ചുകിട്ടിയതുള്‍പ്പടെയുള്ള 50 സ​െൻറ് സ്ഥലം നല്‍കിയാല്‍ ആധുനിക സംവിധാനങ്ങൾ ഉള്‍പ്പെടുന്ന ബഹുനില മന്ദിരം നിർമിക്കാന്‍ കഴിയുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്റ്റേഷന്‍ ഓഫിസര്‍ അടക്കം 45-ജീവനക്കാരാണ് ഇവിടെയുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story