Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബംഗ്ലാദേശ്​...

ബംഗ്ലാദേശ്​ മന്ത്രിയുടെ പേരി​ലുമുണ്ട്​ വി.കെ. കൃഷ്ണമേനോനോടുള്ള സ്​നേഹം

text_fields
bookmark_border
കൊച്ചി: ബംഗ്ലാദേശ് സിവിൽ വ്യോമയാന ടൂറിസം മന്ത്രി റാഷദ് ഖാൻ മെന​െൻറ പേരിനവസാനം 'മെനൻ' ചേർത്തതിനുപിന്നിൽ ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രിയും പ്രമുഖ സ്റ്റേറ്റ്സ്മാനുമായിരുന്ന വി.കെ. കൃഷ്ണമേനോനോടുള്ള സ്നേഹം. വി.കെ. കൃഷ്ണമേനോ​െൻറ സുഹൃത്തായിരുന്ന ബംഗ്ലാദേശുകാരൻ അബ്ദുൽ ജബ്ബാർ ഖാൻ കൃഷ്ണമേനോനോടുള്ള സ്നേഹബഹുമാനങ്ങൾ നിലനിർത്താൻ മകൻ റാഷദ് ഖാ​െൻറ പേരിനൊപ്പം മേേനാൻ എന്ന് ചേർക്കുകയായിരുന്നു. സംസാരശൈലിയിൽ ഇത് 'മെനൻ' ആവുകയായിരുന്നു. കൊച്ചിയിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ദ്വിദിന സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയപ്പോഴാണ് പേരി​െൻറ രഹസ്യം അദ്ദേഹം പങ്കുവെച്ചത്. ഇക്കാര്യം നന്ദിപ്രകാശനത്തിനിടെ പി. രാജീവ് വെളിപ്പെടുത്തുകയും ചെയ്തു. പാകിസ്താൻ ജനറൽ അസംബ്ലിയിൽ സ്പീക്കറായിരുന്നു റാഷദ് ഖാ​െൻറ പിതാവ് അബ്ദുൽ ജബ്ബാർ ഖാൻ. സ്വാതന്ത്ര്യസമരകാലത്ത് വി.കെ. കൃഷ്ണമേനോനും അബ്ദുൽ ജബ്ബാർ ഖാനും വളരെ അടുത്തുപ്രവർത്തിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story