Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓള്‍ കേരള ഓപണ്‍ പ്രൈസ് ...

ഓള്‍ കേരള ഓപണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ്: അഭയയും സോഹം ഭട്ടാചാര്യയും ജേതാക്കൾ

text_fields
bookmark_border
കൊച്ചി: ഓള്‍ കേരള ഓപൺ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ എസ്.ഡി.വി ടേബിള്‍ ടെന്നിസ് അക്കാദമിയുടെ ജി.അഭയയും ആണ്‍വിഭാഗത്തില്‍ ആലപ്പുഴ ടി.ടി അക്കാദമിയുടെ സോഹം ഭട്ടാചാര്യയും ജേതാക്കളായി. ഫൈനലില്‍ കടവന്ത്ര ആര്‍.എസ്.സിയുടെ അജിന്‍സ് ടി. സജിയെ 11--7, 11-6, 11-7, 12-10 സ്‌കോറിനാണ് സോഹം പരാജയപ്പെടുത്തിയത്. ജൂനിയര്‍ ഗേള്‍സ് വിഭാഗം ഫൈനലില്‍ തിരുവനന്തപുരത്തി​െൻറ അശ്വതി കൃഷ്ണയെയാണ് ഏഴു സെറ്റ് നീണ്ട പോരാട്ടത്തില്‍ അഭയ തോല്‍പിച്ചത്. സ്‌കോര്‍: 7--11, 9-11, 12-10, 13-11, 11-8, 9-11, 11-5. സബ്ജൂനിയര്‍ ഗേള്‍സില്‍ ആലപ്പുഴ ടേബിള്‍ ടെന്നിസ് അക്കാദമിയുടെ റീവ അന്ന മിഖേലിനാണ് കിരീടം. ആണ്‍കുട്ടികളില്‍ എസ്.ഡി.വി ടേബിള്‍ ടെന്നിസ് അക്കാദമിയുടെ അമീര്‍ അഫ്താബ് ചാമ്പ്യനായി. കോഴിക്കോടി​െൻറ മുഹമ്മദ് സുഹൈലിനെയാണ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചത്. കാഡറ്റ് ഗേള്‍സില്‍ തിരുവനന്തപുരത്തി​െൻറ പ്രണതി പി. നായരും കാഡറ്റ് ബോയ്‌സില്‍ ജിത്തുജേക്കബും ജേതാക്കളായി. കടവന്ത്ര ആര്‍.എസ്.സിയിലെ പ്രകാശ് പദുക്കോണ്‍ ആകാശ കോര്‍ട്ടില്‍ നടക്കുന്ന മത്സരത്തിൽ ഞായറാഴ്ച പുരുഷ, വനിത വിഭാഗം മത്സരങ്ങള്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story