Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതദ്ദേശ സ്ഥാപനങ്ങളിൽ...

തദ്ദേശ സ്ഥാപനങ്ങളിൽ തെരുവുനായ്​ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വേഗം കുറഞ്ഞു

text_fields
bookmark_border
കൊച്ചി: . ആഗസ്റ്റ് വരെ വന്ധ്യംകരണം ഉൾെപ്പടെയുള്ള പ്രവർത്തനങ്ങൾ ചില തദ്ദേശ സ്ഥാപനങ്ങളിൽ നടന്നിരുന്നു. നിലവിലെ വന്ധ്യംകരണ പ്രവർത്തനങ്ങൾ േവണ്ടത്ര ഫലപ്രദമാകാത്തതിനാൽ പുതിയ ഏജൻസിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചില തദ്ദേശസ്ഥാപനങ്ങൾ. തെരുവുനായ് ശല്യം രൂക്ഷമായ ഘട്ടത്തിലാണ് വന്ധ്യംകരണം നടത്തുന്നതടക്കമുള്ള നിയന്ത്രണ പരിപാടികൾ തുടങ്ങിയത്. ഇതി​െൻറ ഭാഗമായി സംസ്ഥാനത്തെ 93ൽ 82 നഗരസഭകൾ തെരുവുനായ്ക്കളുടെ എണ്ണം തിട്ടപ്പെടുത്തി. കൊല്ലം, മരട്, മൂവാറ്റുപുഴ, തൊടുപുഴ, പാനൂർ, പിറവം, വടക്കാഞ്ചേരി, ചെങ്ങന്നൂർ, കൊണ്ടോട്ടി, കോതമംഗലം, ഹരിപ്പാട് എന്നീ 11 നഗരസഭകളാണ് തെരുവുനായ്ക്കളുടെ എണ്ണം കണക്കാക്കാത്തത്. ലഭ്യമായ കണക്കുകൾ പ്രകാരം 82 നഗരസഭകളിലായി 95,479 തെരുവുനായ്ക്കൾ ഉണ്ട്. വന്ധ്യംകരണം നടത്തുന്ന പ്രവൃത്തികൾക്ക് നായ്ക്കളെ പിടികൂടാൻ രജിസ്ട്രേഷനുള്ള 42 നായപിടിത്തക്കാരെയും നിയമിച്ചു. ആഗസ്റ്റ് വരെ സംസ്ഥാനത്ത് 15,573 നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. വളർത്തുനായ്ക്കൾ ഉൾെപ്പടെ 26,905 എണ്ണത്തിന് വാക്സിനേഷൻ നടത്തി. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ, കൊല്ലം കോർപറേഷനുകളും പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി, ഷൊർണൂർ, കാഞ്ഞങ്ങാട്, ചിറ്റൂർ തത്തമംഗലം, കട്ടപ്പന, വടക്കാഞ്ചേരി, അങ്കമാലി, നെടുമങ്ങാട്, വർക്കല, പെരുമ്പാവൂർ, ഒറ്റപ്പാലം, ചങ്ങനാശ്ശേരി, പന്തളം നഗരസഭകളിലുമാണ് അനിമൽ െബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാമി​െൻറ ഭാഗമായുള്ള തെരുവുനായ് വന്ധ്യംകരണം നടപ്പാക്കിയത്. ഇപ്പോൾ മിക്കയിടത്തും പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. എ.ബി.സി പ്രോഗ്രാമിന് സംസ്ഥാനത്തെ 93 നഗരസഭകൾ കഴിഞ്ഞ സാമ്പത്തിക വർഷം 9.52 കോടിയാണ് മാറ്റിവെച്ചത്. ഇതി​െൻറ നിർവഹണ ഏജൻസിയായി കുടുംബശ്രീയെക്കൂടി ഉൾപ്പെടുത്തി മേയ് അഞ്ചിന് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഒരു നായെ വന്ധീകരിക്കാൻ യാത്രച്ചെലവ് ഉൾെപ്പടെ 2100 രൂപയാണ് നിശ്ചയിച്ചത്. കുടുംബശ്രീ മിഷനെ പദ്ധതി ഏജൻസിയായി അംഗീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തുക ജില്ല കോഒാഡിനേറ്റർക്ക് മുൻകൂർ നൽകണമെന്നാണ് നിർേദശം. മിക്ക തദ്ദേശ സ്ഥാപനത്തിലും കുടുംബശ്രീ മുഖേനയുള്ള എ.ബി.സി പ്രോഗ്രാം തുടങ്ങാനായിട്ടില്ല. ജെ. സജീം
Show Full Article
TAGS:LOCAL NEWS 
Next Story