Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാലുകോടിയുടെ സ്വർണം...

നാലുകോടിയുടെ സ്വർണം റെയിൽവേ പൊലീസ് പിടികൂടി

text_fields
bookmark_border
പാറശ്ശാല: തമിഴ്‌നാട്ടിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന നാലുകോടിയുടെ സ്വർണാഭരണങ്ങൾ പാറശ്ശാല െറയിൽേവ പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചക്കുശേഷം 1.30 നുവന്ന നാഗർകോവിൽ കോട്ടയം പാസഞ്ചർ ട്രെയിനിൽനിന്നുമാണ് സ്വർണം പിടികൂടിയത്. നാഗർകോവിൽ സ്വദേശി വേലു, തിരുവനന്തപുരം -തിരുമല സ്വദേശി മഹേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിവ് പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് പൊലീസ് ഉദ്യാഗസ്ഥർ പൊതിതുറന്നു പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തുകയായിരുന്നു. നാലു കിലോ സ്വർണവും 30 ഗ്രാം വൈഡൂര്യവുമാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഇരുവരെയും സെയിൽസ് ടാക്‌സ് അധികൃതർക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. ഫോട്ടോ പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ
Show Full Article
TAGS:LOCAL NEWS 
Next Story