Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഴ്ചയല്ല,...

കാഴ്ചയല്ല, കാഴ്ചപ്പാടാണ് മാറേണ്ടത്- –കാതോലിക്ക ബാവ

text_fields
bookmark_border
ആലുവ: കാഴ്ചയല്ല, കാഴ്ചപ്പാടാണ് മാറേണ്ടതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് ഈസ്‌റ്റ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ പൗലോസ് രണ്ടാമന്‍ കാത്തോലിക്കോസ്. കീഴ്മാട് അന്ധവിദ്യാലയത്തില്‍ ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിദ്യാർഥികൾക്ക് രാജ്യനന്മക്കുപകരിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. അക്കാര്യത്തില്‍ സ്‌കൂളിനും അതിന് നേതൃത്വംനല്‍കുന്ന കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റിക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 55 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അന്ധവിദ്യാലയത്തി‍​െൻറ ആദ്യകാല പ്രവര്‍ത്തകനായ ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തയെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡൻറ് പ്രഫ. ഫാ.കെ.വി. പൗലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു വര്‍ഗീസ്, വൈസ് പ്രസിഡൻറ് ഫാ.തോമസ് ജോണ്‍, തര്യന്‍ ചാക്കോ, പ്രധാനാധ്യാപിക ജിജി വര്‍ഗീസ്, പി.ടി.എ പ്രസിഡൻറ് സി.എം. തോമസ്, ജനറല്‍ കണ്‍വീനര്‍ സന്തോഷ് ബഹനാന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിന് നേതൃത്വം നല്‍കിയ മഹദ്വ്യക്തികളുടെ നാമകരണം ചെയ്ത ശിലാഫലകം അനാച്ഛാദനം ചെയ്തു. കുട്ടികളുടെ വിവിധ കഴിവുകള്‍ പ്രകടിപ്പിക്കുന്ന പ്രദര്‍ശനവും നടന്നു. ബ്രെയില്‍, അബാക്കസ്, കമ്പ്യൂട്ടര്‍, മൊബിലിറ്റി, കരകൗശല പരിശീലനം, ബാൻഡ്, സംഗീത പരിശീലനം എന്നിവ മനസ്സിലാക്കാന്‍ വിവിധ സ്‌കൂളുകളില്‍ നിന്നും ആലുവ യു.സി കോളജില്‍നിന്നും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ക്യാപ്ഷന്‍ ea53 blind school കീഴ്മാട് അന്ധവിദ്യാലയത്തില്‍ സംഘടിപ്പിച്ച ഗുരുവന്ദനം ബസേലിയോസ് മാര്‍തോമ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story