Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ നഗരസഭ കൗണ്‍സില്‍: ...

ആലുവ നഗരസഭ കൗണ്‍സില്‍: തെരുവുവിളക്ക് തെളിയാത്തത്​​ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല; ബഹളത്തില്‍ കലാശിച്ചു

text_fields
bookmark_border
*അടിയന്തര കൗണ്‍സില്‍ ചൊവ്വാഴ്ച വിളിക്കുമെന്ന് ചെയര്‍പേഴ്‌സൻ ആലുവ: തെരുവുവിളക്ക് അറ്റകുറ്റപ്പണി അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതിനാൽ നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തിൽ മുങ്ങി. മാസങ്ങളായി പലഭാഗങ്ങളിലും തെരുവുവിളക്കുകള്‍ കത്തുന്നില്ല. അവ തെളിയിക്കുന്നതിനും പരിപാലിക്കുന്നതിനും കരാറെടുത്തവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്ന് അവരെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, പുതിയ കരാറുകാരെ മാസങ്ങളായിട്ടും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ കൗണ്‍സിലിനു മുമ്പ് മൂന്നു കരാറുകാർ മുന്നോട്ടുവെന്നങ്കിലും വ്യവസ്ഥകൾ അംഗീകരിക്കാത്തതിനെ തുടർന്ന് ഒഴിവാക്കി. ഇതേത്തുടര്‍ന്ന് അടിയന്തരമായി കരാർ ഉറപ്പിച്ച് വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും കൗൺസിലർമാർ ചെയര്‍പേഴ്‌സനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശനിയാഴ്ചയിലെ കൗണ്‍സിലില്‍ ഈ വിഷയം ഉള്‍പ്പെട്ടില്ല. സി.പി.ഐ കൗണ്‍സിലർ മനോജ് കൃഷ്ണനാണ് തെരുവ് വിളക്കുകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. വ്യവസ്ഥകൾ മാറ്റാൻ കരാറുകാർ സമ്മതിക്കുന്നില്ലെന്ന് ചെയര്‍പെഴ്‌സൻ അറിയിച്ചു. ഇതില്‍ തൃപ്തി വരാത്തതിനാലും അടിയന്തര വിഷയമായിട്ടും അജണ്ടയില്‍ ഉള്‍പ്പെടുത്താതിരുന്നതിനാലുമാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ഇതേത്തുടർന്ന് ഈ വിഷയം മാത്രം ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ ചൊവ്വാഴ്ച വിളിക്കുമെന്ന് ചെയര്‍പേഴ്‌സൻ അറിയിച്ചതോടെയാണ് രംഗം ശാന്തമായത്. മാലിന്യം നീക്കുന്നതിന് വിളിച്ച വാടക ലോറികൾക്ക് കുടിശ്ശിക അനുവദിക്കുന്നതിനുള്ള ഭരണസമിതിയുടെ തീരുമാനത്തെ സ്വതന്ത്ര കൗണ്‍സിലറായ കെ. ജയകുമാര്‍, ബി.ജെ.പി കൗണ്‍സിലര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ എതിര്‍ത്തു. 2,30,000 രൂപയാണ് കുടിശ്ശിക. നഗരസഭയുടെ ടിപ്പര്‍ ലോറി ഫെബ്രുവരിയില്‍ ടെസ്‌റ്റിന് അയച്ചിരുന്നു. സ്പീഡ് ഗേവണര്‍ ഇല്ലാത്തതിനാൽ മടക്കി. ഇതേത്തുടര്‍ന്നാണ് പ്രതിദിനം 5000 രൂപ നിരക്കില്‍ വാടകക്ക് ലോറി വിളിച്ചത്. സ്പീഡ് ഗേവണര്‍ സ്‌ഥാപിക്കാതെ ടെസ്‌റ്റിന്‌ വിട്ട ഉദ്യോഗസ്ഥർക്കെതിരെയും ഡ്രൈവർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സിലര്‍മാര്‍ കുടിശ്ശിക അനുവദിക്കുന്നത് എതിര്‍ത്തത്. എന്നാല്‍, ഇവരുടെ എതിര്‍പ്പിനെ മറികടന്ന് കൗണ്‍സില്‍ ഇത് അംഗീകരിച്ചു. ടൗണ്‍ഹാളുകളുടെ വാടക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസിലെ ജെറോം മൈക്കിളാണ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ വർധിപ്പിക്കരുതെന്ന് കോണ്‍ഗ്രസിലെതന്നെ കെ.വി. സരള ആവശ്യപ്പെട്ടു. നവീകരണത്തിനായി വലിയ തുക നഗരസഭക്ക് ഉടൻ ലഭിക്കുമെന്നും അതിനുശേഷം വാടകവർധന ആലോചിക്കാമെന്നും ചെയര്‍പേഴ്‌സൻ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story