Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറ്റകുറ്റപ്പണി: പതിവ്...

അറ്റകുറ്റപ്പണി: പതിവ് മുറി ഇല്ല; പാലസില്‍ വി.എസിന് 201ാം മുറി

text_fields
bookmark_border
ആലുവ: വര്‍ഷങ്ങള്‍ക്കുശേഷം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാലസിലെ മറ്റൊരു മുറിയില്‍ തങ്ങി. 201ാം നമ്പര്‍ മുറിയിലാണ് അദ്ദേഹം തങ്ങിയത്. ജില്ലയിലോ സമീപ പ്രദേശങ്ങളിലോ പരിപാടികള്‍ക്ക് എത്തിയാൽ വി.എസ് തങ്ങുന്നത് 107ാം മുറിയിലാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴുമെല്ലാം അദ്ദേഹം ഈ മുറിയില്‍ മാത്രമാണ് തങ്ങുന്നത്. പാലസിലെ താഴെ നിലയിലെ ഏക സ്യൂട്ട് റൂം ഇതാണ്. മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രമുഖര്‍ക്കാണ് ഇൗ മുറി നൽകുന്നത്. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഇൗ മുറിയിലാണ് തങ്ങുന്നത്. എന്നാല്‍, ഒരേസമയം വി.എസും മറ്റുപ്രമുഖരും എത്തിയാൽ അവര്‍ വി.എസിന് മുറി ഒഴിഞ്ഞുകൊടുക്കും. വി.എസിന് ഈ മുറിയോടുള്ള താൽപര്യം ഏവര്‍ക്കും അറിയാം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായിരുന്ന വി.എസിന് ഇൗ മുറി ഒഴിഞ്ഞുകൊടുത്തിരുന്നു. പാലസില്‍ പുതിയ കെട്ടിടം പണിതശേഷം പഴയത് അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം കഴിഞ്ഞദിവസം എത്തിയ വി.എസിന് പതിവ് മുറി നൽകാനായില്ല. അതിനാൽ, പുതിയ കെട്ടിടത്തിലെ ഒന്നാമത്തെ മുറിയായ 201ാം നമ്പര്‍ നല്‍കുകയായിരുന്നു. ഒന്നാം നിലയിലെ ഏക സ്യൂട്ട് റൂം കൂടിയായ ഇവിടേക്ക് ലിഫ്റ്റിലൂടെയാണ് അദ്ദേഹം എത്തിയത്. പതിവ് മുറി കിട്ടാത്തതിനാല്‍ അദ്ദേത്തിന് ദേഷ്യമുണ്ടാകുമോയെന്ന ഭയത്തിലായിരുന്നു ജീവനക്കാര്‍. പുതിയ മുറിയിലെത്തിയ അദ്ദേഹത്തോട് സൗകര്യങ്ങള്‍ ഇഷ്ടമായോയെന്ന് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ അതുവരെ ഗൗരവത്തിലായിരുന്ന അദ്ദേഹം പുഞ്ചിരിച്ചു. ക്യാപ്ഷന്‍ ea56 vs ആലുവ പാലസ് പുതിയ കെട്ടിടത്തിലേക്ക് വരുന്ന വി.എസ്. അച്യുതാനന്ദന്‍
Show Full Article
TAGS:LOCAL NEWS 
Next Story