Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജമദ്യം കടത്ത്​:...

വ്യാജമദ്യം കടത്ത്​: പ്രതിക്ക് മൂന്നുവർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ

text_fields
bookmark_border
കോതമംഗലം: വ്യാജമദ്യം കടത്തിയ കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2011 ഡിസംബറിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.വി. ഏലിയാസ് പിടികൂടിയ കീരമ്പാറ പുന്നേക്കാട് പുന്നേക്കോട്ടിൽ ജിജിയെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോർട്ട് -അഞ്ച് ശിക്ഷ വിധിച്ചത്. പ്രതി സ്വന്തം മോട്ടോർ ബൈക്കിൽ 36 കുപ്പികളിലായി 27 ലിറ്റർ വ്യാജമദ്യം കൊണ്ടുപോകുമ്പോഴാണ് പിടികൂടിയത്. പിന്നീട് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന അബു അബ്രഹാമാണ് കേസ് അേന്വഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story