Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭവനനിർമാണത്തിന്...

ഭവനനിർമാണത്തിന് ധനസഹായം നൽകി

text_fields
bookmark_border
കൊച്ചി: കേന്ദ്രാവിഷ്കൃത ഭവനപദ്ധതിയായ പി.എം.എ.വൈ.ജി പ്രകാരം ഗൃഹനിർമാണം ആരംഭിച്ചിട്ടും പണി പൂർത്തിയാക്കാൻ സാധിക്കാത്ത ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ നിർധനരായ 23 ഗുണഭോക്താക്കൾക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിയ ധനസഹായം കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല വിതരണം ചെയ്തു. കടമക്കുടി, ചേരാനല്ലൂർ, എളങ്കുന്നപ്പുഴ, മുളവുകാട് പഞ്ചായത്തുകളിലെ ഗുണഭോക്താക്കളെയാണ് ഈ വർഷം തെരഞ്ഞെടുത്തത്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ആൻറണി, സെക്രട്ടറി ഇ.എസ്. കുഞ്ഞുമോൻ, അസി. കലക്ടർ ഈശപ്രിയ, േപ്രാജക്ട് ഡയറക്ടർ കെ.ജി. തിലകൻ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബ, മാനേജർ ടി.ടി. ബെൻലി, അസിസ്റ്റൻറ് മാനേജർ ജി. ദീപക് എന്നിവർ പങ്കെടുത്തു. പട്ടികജാതി വിദ്യാർഥികൾക്ക് ധനസഹായം കൊച്ചി: കേന്ദ്ര- സംസ്ഥാനതല പ്രവേശന പരീക്ഷകളിൽ യോഗ്യത നേടി പഠനം നടത്തുന്ന പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇടപ്പള്ളി ബ്ലോക്കിനുകീഴിലുള്ള കടമക്കുടി, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരും കേന്ദ്ര-സംസ്ഥാനതല പ്രവേശന പരീക്ഷകളിൽ യോഗ്യത നേടി പഠനം നടത്തുന്ന പട്ടികജാതിയിൽപെട്ടവരും ആയിരിക്കണം. വിവരങ്ങൾക്ക്: 8547630090.
Show Full Article
TAGS:LOCAL NEWS 
Next Story