Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീപിൾസ്​ ഫൗണ്ടേഷൻ സഹായ ...

പീപിൾസ്​ ഫൗണ്ടേഷൻ സഹായ വിതരണം

text_fields
bookmark_border
കൊച്ചി: ഭവന നിർമാണം, ചികിത്സ, തൊഴിൽ മേഖലകളിൽ പീപിൾസ് ഫൗണ്ടേഷ​െൻറ ധനസഹായം വിതരണം ചെയ്തു. സോളിഡാരിറ്റിയുടെ നേതൃത്വത്തിെല പുരാതന കൊച്ചി ജനകീയ പുനർനിർമാണ പദ്ധതിയായ സൺറൈസ് കൊച്ചിയുടെ പങ്കാളിത്തത്തോടെ 12 ഗുണഭോക്താക്കൾക്ക് ധനസഹായ വിതരണോദ്ഘാടനം പിന്നണി ഗായകൻ അഫ്സൽ നിർവഹിച്ചു. കൊച്ചി ഡി.ഐ.ടി ഹാളിൽ നടന്ന ചടങ്ങിൽ പീപിൾസ് ഫൗണ്ടേഷൻ കൊച്ചി ഏരിയ രക്ഷാധികാരി ഒ.എ. മുഹമ്മദ് ജമാൽ അധ്യക്ഷത വഹിച്ചു. സൺറൈസ് കൊച്ചി ജനറൽ കൺവീനർ നാസർ യൂസുഫ്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ആസിഫ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സേവന സെക്രട്ടറി നസീർ അലിയാർ സ്വാഗതവും ഏരിയ സമിതിയംഗം കെ.എ. അഷറഫ് നന്ദിയും പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടിെല്ലന്ന് കൊച്ചി: അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ ശക്തിയില്ലാത്തവരായതുകൊണ്ടുമാത്രം മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ലെന്ന് കൊച്ചി റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ പി. വിജയൻ പറഞ്ഞു. 'മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ഭരണഘടന അവകാശങ്ങൾ' വിഷയത്തിൽ ചാവറ കൾചറൽ സ​െൻറർ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് സി.എം.ഐ അധ്യക്ഷത വഹിച്ചു. എ. വി. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫാ. റോയി വടക്കേൽ, ഫാ. റോയി കണ്ണൻചിറ, മുഹമ്മദ് അലി, ഡി.ബി. ബിനു, സിസ്റ്റർ ഫ്ലവർ ജോസ്, ഗഫൂർ പുതുപ്പാടി, ദീപു ജോൺ, സുശീല കുര്യച്ചൻ, പി. രാജലക്ഷ്മി, ഫാ. റോബി കണ്ണൻചിറ എന്നിവർ സംസാരിച്ചു. ചിത്രം es1 chavara 'മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ഭരണഘടന അവകാശങ്ങൾ' സെമിനാർ കൊച്ചി റേഞ്ച് െഎ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story