Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമലീല കാണാനുള്ള...

'രാമലീല' കാണാനുള്ള അവകാശം നിഷേധിക്കരുത്; കാലം മാപ്പ് തരില്ല ^മഞ്ജു വാര്യർ

text_fields
bookmark_border
'രാമലീല' കാണാനുള്ള അവകാശം നിഷേധിക്കരുത്; കാലം മാപ്പ് തരില്ല -മഞ്ജു വാര്യർ കൊച്ചി: 'രാമലീല' എന്ന സിനിമ കാണണമെന്നും സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ദൗർഭാഗ്യകരമാണെന്നും നടിയും ദിലീപി​െൻറ മുൻഭാര്യയുമായ മഞ്ജു വാര്യർ. രാമലീല റിലീസാകുന്ന ദിവസം തന്നെയാണ് മഞ്ജു വാര്യർ നായികയായ 'ഉദാഹരണം സുജാത'യും പുറത്തിറങ്ങുന്നത്. ഇൗ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് രാമലീലയെക്കുറിച്ചും പറയുന്നത്. അതേസമയം, ദിലീപിനെക്കുറിച്ച് ഒരുവാക്ക് പോലും പരാമർശിച്ചില്ല. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. സിനിമയെ തിയറ്ററുകളിൽനിന്ന് അകറ്റിയാൽ ഈ വ്യവസായത്തിൽ നിക്ഷേപിക്കാൻ നിർമാതാക്കളില്ലാത്ത അവസ്ഥ ഉണ്ടാകും. ടോമിച്ചൻ മുളകുപ്പാടം എന്ന നിർമാതാവി​െൻറയും അരുൺഗോപി എന്ന സംവിധായക​െൻറയും അധ്വാനത്തെ മാനിക്കണം. അത് പണത്തേക്കാൾ വലുതാണ്. അതുകൊണ്ട് അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ കാലം നമുക്ക് മാപ്പുതരില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് മഞ്ജു അവസാനിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story