Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുചക്ര വാഹനത്തില്‍...

ഇരുചക്ര വാഹനത്തില്‍ നാലുപേർ; വിദ്യാര്‍ഥികൾ പിടിയിൽ

text_fields
bookmark_border
കാക്കനാട്: ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത നാലു വിദ്യാര്‍ഥികൾ പിടിയിലായി. ഇവരുടെ ലൈസന്‍സ് മോേട്ടാർ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ശനിയാഴ്ച രാവിലെ ആലുവ കമ്പനിപ്പടിയിലാണ് നാല് മുതിര്‍ന്ന കോളജ് വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ പിടിയിലായത്. അധികൃതര്‍ മൈാബൈല്‍ ഫോണില്‍ ദൃശം പകർത്താൻ ശ്രമിച്ചപ്പോൾ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി താഴേക്ക് നോക്കി മുഖം രക്ഷിച്ചു. മറ്റു മൂന്നുപേര്‍ ഇടതുവശത്തേക്ക് നോക്കിയും മുഖം കാമറയിൽ പതിയാതെ ശ്രദ്ധിച്ചു. രണ്ടുപേര്‍ക്ക് ബസിൽ യാത്രചെയ്താല്‍ പോേര എന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോള്‍ പി.എസ്.സി പരീക്ഷക്ക് പോകുന്നുവെന്നായിരുന്നു ഇവരുടെ മറുപടി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം വിട്ടുകൊടുത്തു. വാഹനം ഓടിച്ചിരുന്നത് കായംകുളം സ്വദേശിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story