Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയര്‍ മേഖലക്ക്​...

കയര്‍ മേഖലക്ക്​ പുത്തനുണർവേകാൻ ഏഴാമത്​ കയർ കേരള അഞ്ചു മുതൽ

text_fields
bookmark_border
ആലപ്പുഴ: കയര്‍ പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ അന്താരാഷ്ട്ര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയെ സ്വീകരിക്കാന്‍ കിഴക്കി​െൻറ വെനീസ് തയാറെടുക്കുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കയര്‍ കേരള 2017 സംഘടിപ്പിക്കുന്നത്. 2011ല്‍ ആലപ്പുഴയിൽ തുടക്കമിട്ട കയര്‍കേരളയുടെ ഏഴാമത് പതിപ്പാണ് ഇക്കുറി. 'കയര്‍- പൈതൃകവും നവീകരണവും' എന്ന വിഷയത്തിലൂന്നി പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'വിത്തും വീക്ഷണവും' എന്ന പ്രമേയത്തിലാണ് മേളയുടെ ലോഗോ തയാറാക്കിയിരിക്കുന്നത്. പൊതിക്കാത്ത നാളികേരത്തി​െൻറ പരിച്ഛേദമാണ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പതിവിന് വിരുദ്ധമായി ചുവര്‍ ചിത്രങ്ങള്‍, കയറില്‍ തീര്‍ത്ത ബോര്‍ഡുകള്‍ തുടങ്ങിയവയാണ് പ്രചാരണപരിപാടികള്‍ക്ക് ഉപയോഗിക്കുന്നത്. ഫ്ലക്സ് ബോര്‍ഡുകള്‍ പരമാവധി ഒഴിവാക്കുന്നതി​െൻറ ഭാഗമായി കയര്‍ ഉല്‍പന്നങ്ങളെ വളര്‍ത്തിക്കൊണ്ടുവരുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കയര്‍ മേഖലയ്ക്കും കേരളത്തിനും കൂടുതല്‍ ഗുണം ചെയ്യുന്നവിധത്തില്‍ കയറുല്‍പന്നങ്ങളടെ വൈവിധ്യവത്കരണവും ഉപയോഗരീതികളും ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍ മേളയുടെ ഭാഗമായുണ്ടാവും. കയര്‍ ഭൂവസ്ത്രം ഉള്‍പ്പെടെയുള്ളവ കേരളത്തി​െൻറ വികസന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കും കയര്‍ സഹകരണ മേഖലയുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതികള്‍ക്കും മേളയില്‍ തുടക്കമാകും.
Show Full Article
TAGS:LOCAL NEWS 
Next Story