Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണമേഖലയിൽ ഇതര...

നിർമാണമേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മുന്നേറ്റം; സുരക്ഷ പദ്ധതികൾ വേണമെന്ന്​ നിർദേശം

text_fields
bookmark_border
കൊച്ചി: നിർമാണമേഖലയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കിലുണ്ടായ വൻ വർധന കണക്കിലെടുത്ത് സുരക്ഷ പദ്ധതികൾ ഒരുക്കണമെന്ന് നിർദേശം. നിർമാണമേഖലയിൽ ജോലി ചെയ്യുന്നവരിൽ നല്ലൊരു ശതമാനം പുറംനാട്ടുകാരാണെന്നിരിക്കെ ഇവരെകൂടി ഉൾക്കൊള്ളുന്ന ട്രേഡ് യൂനിയൻ സംവിധാനങ്ങളും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ഉണ്ടാകണമെന്നാണ് സ​െൻറർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലപ്മ​െൻറി​െൻറ (സി.എം.െഎ.ഡി) വിലയിരുത്തൽ. കരട് നിർദേശങ്ങൾ വിശദ ചർച്ചക്ക് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. നിർമാണ തൊഴിലാളികളായി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷങ്ങളിൽ കാര്യമായ വർധനയുണ്ട്. എന്നാൽ, ഒൗദ്യോഗികതലങ്ങളിലൊന്നും കൃത്യമായ കണക്കില്ല. നിർമാണമേഖലയെ സജീവമാക്കി നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുേമ്പാഴും അടിസ്ഥാന സൗകര്യങ്ങൾ, വേതനം തുടങ്ങിയ കാര്യങ്ങളിൽ ഇവർക്ക് അരക്ഷിതാവസ്ഥയും വിവേചനവും നേരിടേണ്ടിവരുന്നതായി സി.എം.െഎ.ഡി റിപ്പോർട്ടിൽ പറയുന്നു. കരാറുകാരും ഏജൻറുമാരും അടങ്ങുന്ന ശൃംഖല വഴിയാണ് വൻകിട നിർമാണമേഖലയിലേക്ക് തൊഴിലാളികൾ എത്തുന്നത്. കൂടുതലും ഝാർഖണ്ഡ്, ബിഹാർ, യു.പി, ഒഡിഷ, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. കരാറുകാര​െൻറ ചെലവിൽ പണിസ്ഥലത്താണ് മിക്കവരുടെയും താമസം. ഹരിയാനയിലും ബംഗളൂരുവിലുമെല്ലാം ഒരേ കരാറുകാരന് കീഴിൽ മാറിമാറി ജോലി ചെയ്യേണ്ടിവരും. പ്രതിദിന വേതനം 300 രൂപ മാത്രമാണ്. എന്നാൽ, ചെറുകിട നിർമാണമേഖലയിൽ ജോലി ചെയ്യുന്നവർ സ്ഥിരമായി കേരളത്തിൽ തങ്ങുന്നവരും 400-700 രൂപ പ്രതിദിന വേതനം ലഭിക്കുന്നവരുമാണ്. ദിവസവും നഗരങ്ങളിലെ പ്രധാന ജങ്ഷനിൽ ഒത്തുകൂടി തൊഴിൽദാതാവിനെ കണ്ടെത്തുന്നതാണ് ഇവരുടെ രീതി. ഇവർ സ്വന്തമായി താമസസൗകര്യവും കണ്ടെത്തണം. ഇവരിൽ നല്ലൊരുപങ്ക് തെരുവിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരാണ്. സംസ്ഥാനത്തെ നിർമാണമേഖലയുടെ അവിഭാജ്യഘടകമാണെന്നിരിക്കെ ഇവർ ഏകീകൃത വേതനവും തൊഴിലാളി സംഘടനകളിൽ അംഗത്വവും മാന്യമായ പരിഗണനയും അർഹിക്കുന്ന സമൂഹമാണെന്ന് സി.എം.െഎ.ഡി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറഞ്ഞു. ആശുപത്രികൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനസമയം ഇവർക്കുകൂടി സൗകര്യപ്രദമായ വിധം ക്രമീകരിക്കണമെന്നും ഇവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്നും നിർദേശമുണ്ട്. --പി.പി. കബീർ--
Show Full Article
TAGS:LOCAL NEWS 
Next Story