Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടൈറ്റാനിയം: മലിനീകരണ...

ടൈറ്റാനിയം: മലിനീകരണ നിയന്ത്രണ ബോർഡ്​ ഉത്തരവിന്മേലുള്ള സ്​റ്റേ വീണ്ടും ​നീട്ടി

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം അടച്ചുപൂട്ടണമെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ഉത്തരവിന്മേലുള്ള സ്റ്റേ ഹൈകോടതി വീണ്ടും നീട്ടി. ജീവനക്കാരുെടയും ഉദ്യോഗസ്ഥരുെടയും സംഘടനകളായ ടൈറ്റാനിയം ജനറൽ ലേബർ യൂനിയൻ (സി.ഐ.ടി.യു), ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി), ടൈറ്റാനിയം എംേപ്ലായീസ് കോ-ഒാഡിനേഷൻ കൗൺസിൽ, ടൈറ്റാനിയം ഓഫിസേഴ്സ് അസോസിയേഷൻ എന്നിവർ നൽകിയ ഹരജിയിൽ നേരേത്തതന്നെ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. പല തവണയായി സ്റ്റേ നീട്ടുകയും ചെയ്തു. മാലിന്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മേയ് 18ന് ബോർഡ് ചെയർമാൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പരിസ്ഥിതി സംരക്ഷണച്ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് ഉത്തരവ്. ബോർഡി​െൻറ ബംഗളൂരു റീജനൽ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ഏപ്രിൽ 28ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടൽ ഉത്തരവ് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story