Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതമിഴ്​നാട്ടിൽനിന്ന്​...

തമിഴ്​നാട്ടിൽനിന്ന്​ മുങ്ങിയ കൊലക്കേസ്​ പ്രതി കൊച്ചിയിൽ പിടിയിൽ

text_fields
bookmark_border
കൊച്ചി: ജാമ്യത്തിൽ ഇറങ്ങി . തമിഴ്നാട് കാഞ്ചീപുരം ശങ്കർ നഗർ സ്വദേശി വീരകുമാറിനെയാണ് (33) വെള്ളിയാഴ്ച രാവിലെ എറണാകുളം നോർത്ത് എസ്.െഎ വിബിൻദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ എ.എസ്.െഎ ബോസ്, വിനോദ്‌കൃഷ്ണ, രാജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ഭാര്യ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ ആയിരുന്ന വീരകുമാർ ജാമ്യത്തിൽ ഇറങ്ങിയശേഷം ഒളിവിൽ പോവുകയായിരുന്നു. കുറേക്കാലം ചെന്നൈയിൽ താമസിച്ച ഇയാൾ പൊലീസ് അേന്വഷിച്ചെത്തിയതറിഞ്ഞ് കേരളത്തിലേക്ക് കടന്നു. കൊച്ചിയിൽ എത്തിയ ശേഷം വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരുകയായിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെ നടത്തിയ അേന്വഷണത്തിൽ ഇയാൾ ദിവസവും രാവിലെ ജോലി അന്വേഷിച്ച് കലൂർ ബസ് സ്റ്റാൻഡിൽ എത്തുന്നതായി വിവരം ലഭിച്ചു. പൊലീസ് അേന്വഷിക്കുന്ന വിവരമറിഞ്ഞ പ്രതി മുമ്പ് തേനിയിൽനിന്ന് മോഷ്ടിച്ച ലൂണയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ വ്യാഴാഴ്ചതന്നെ തേനി പൊലീസിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story