Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോട്ടറി: മിസോറം...

ലോട്ടറി: മിസോറം സർക്കാറിനെയും ലോട്ടറി വകുപ്പിനെയും കക്ഷിചേർത്തു

text_fields
bookmark_border
കൊച്ചി: മിസോറം ലോട്ടറികളുടെ കേരളത്തിലെ വിൽപന സംസ്ഥാന സർക്കാർ തടയുന്നതിനെതിരായ ഹരജിയിൽ മിസോറം സർക്കാറിനെയും ലോട്ടറി വകുപ്പിനെയും ഹൈകോടതി കക്ഷിചേർത്തു. മിസോറം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് സമർപ്പിച്ച ഹരജിയിൽ രണ്ടു കക്ഷികൾക്കും നോട്ടീസ് അയക്കാനും ഉത്തരവായി. കേരള ജി.എസ്.ടി ചട്ടങ്ങളിലെ 56(19), 56(20എ) വകുപ്പുകൾ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹരജിയിൽ ചോദ്യം ചെയ്തു. ലോട്ടറി നടത്താനുള്ള അധികാരം നിയന്ത്രിക്കുന്നതാണ് സംസ്ഥാന സർക്കാർ നടപടിെയന്നാണ് ഹരജിയിലെ വാദം. കേരളത്തിലെ വിൽപനക്കായി പുറത്തിറക്കിയ സൂപ്പര്‍ ഡീലക്‌സ് ലോട്ടറി പിൻവലിച്ചും കേരളത്തിലെ വിൽപന അവസാനിപ്പിച്ചും മിസോറം സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം കേരള സര്‍ക്കാര്‍ ഹൈകോടതിയിൽ ഹാജരാക്കി. മിസോറം ധനവകുപ്പ് ഈ മാസം അഞ്ചിന് ഇറക്കിയ വിജ്ഞാപനമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാൽ, കേരള സർക്കാറി​െൻറ ഭീഷണിയെ തുടർന്നാണ് മിസോറം ഇത്തരമൊരു വിജ്ഞാപനമിറക്കിയതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കേണ്ടത് ലോട്ടറി വിതരണക്കാരനല്ല, മിസോറം സർക്കാറാണെന്ന് സർക്കാർ അഭിഭാഷകനും ചൂണ്ടിക്കാട്ടി. തുടർന്നാണ് മിസോറം സർക്കാറിനെയും ലോട്ടറി വകുപ്പിനെയും കോടതി കക്ഷി ചേർത്തത്. ഹരജി വീണ്ടും ഒക്ടോബർ 17ന് പരിഗണിക്കാനായി മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story