Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികൾക്കായി 29ന്​...

കുട്ടികൾക്കായി 29ന്​ കാർഡിയോളജി ക്യാമ്പ്

text_fields
bookmark_border
കൊച്ചി: ജന്മനാൽ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നതിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ കോസ്മോസി​െൻറ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനമായ ഈ മാസം 29 ന് അമൃത ആശുപത്രിയുമായി സഹകരിച്ച് കാർഡിയോളജി ക്യാമ്പ് നടത്തും. റോട്ടറി ഡിസ്ട്രിക്റ്റ് 3201‍​െൻറ ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ദർബാർ ഹാൾ ഗ്രൗണ്ടിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടു വരെയായിരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോ. കൃഷ്ണകുമാർ ക്യാമ്പിന് നേതൃത്വം നൽകും. ഇക്കോകാർഡിയോഗ്രഫി ഉൾപ്പെടെയുള്ള പരിശോധനകൾ സൗജന്യമായി നൽകും. ആവശ്യം വരുന്നവർക്ക് അമൃത ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയയും ലഭ്യമാക്കും. രജിസ്ട്രേഷന് 96058 55517, 96058 50094 എന്നീ നമ്പറുകളിൽ രാവിലെ ഒമ്പതിനും വൈകീട്ട് ആറിനുമിടയിൽ ബന്ധപ്പെടണം. റോട്ടറി കൊച്ചിൻ കോസ്മോസ് പ്രസിഡൻറ് കെ.ജി. ശ്രീജിത്, ഡോ. കൃഷ്ണകുമാർ പണിക്കർ , ഗിഫ്റ്റ് ഓഫ് ലൈഫ് ജില്ല കോ-ഓഡിനേറ്റർ വി.ദാമോദരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story