Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഷ്​ട്രീയ നിരോധനം...

രാഷ്​ട്രീയ നിരോധനം നീചശക്തികള്‍ക്ക് സ്‌കൂളിൽ പ്രവേശിക്കാന്‍ അവസരം ഒരുക്കി ^പന്ന്യൻ

text_fields
bookmark_border
രാഷ്ട്രീയ നിരോധനം നീചശക്തികള്‍ക്ക് സ്‌കൂളിൽ പ്രവേശിക്കാന്‍ അവസരം ഒരുക്കി -പന്ന്യൻ മാരാരിക്കുളം: രാഷ്ട്രീയ നിരോധം നീചശക്തികള്‍ക്ക് സ്‌കൂളിനകത്ത് പ്രവേശിക്കാന്‍ അവസരം ഒരുക്കിയെന്ന് സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകള്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന്-മദ്യ മാഫിയക്കൊപ്പം മത തീവ്രവാദ ശക്തികള്‍ക്കും സ്‌കൂളുകളില്‍ കടക്കാന്‍ വാതില്‍ തുറന്ന അവസ്ഥയാണുള്ളത്. സാംസ്‌കാരികതല വളര്‍ച്ചയും സ്‌കൂളുകളില്‍ ഇല്ലാതായി. ശ്രീനാരായണ ഗുരുവി​െൻറ ദര്‍ശനങ്ങള്‍ സ്‌കൂളുകളിലും കോളജുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും പന്ന്യൻ പറഞ്ഞു. കവി മുരുകന്‍ കാട്ടാക്കട അധ്യക്ഷത വഹിച്ചു. തുറവൂര്‍ ദേവരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. മഹേശന്‍, പി.കെ. ധനേശന്‍, ഡി. രാധാകൃഷ്ണന്‍, ബാബു രാമചന്ദ്രന്‍, പി.വി. സിനി തുടങ്ങിയവര്‍ സംസാരിച്ചു. സമർഥരായ വിദ്യാർഥികള്‍ക്ക് സ്വര്‍ണമെഡല്‍ ഉള്‍പ്പെടെ 44 അവാര്‍ഡുകള്‍ സമ്മാനിച്ചു. മഹാസമാധി ദിനാചരണം മുഹമ്മ: ശ്രീനാരായണ ഗുരുവി​െൻറ മഹാസമാധി ദിനാചരണം മുഹമ്മ മേഖല സംയുക്ത ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ നഗറില്‍ നടന്നു. സമാധി ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ വി.സി. വിശ്വമോഹന്‍ പതാക ഉയര്‍ത്തി. വൈകുന്നേരം പീത പതാകയുമേന്തി ഗുരുദേവ ഭക്തർ ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് ജാഥയില്‍ അണിനിരന്നു. മഹാസമ്മേളനത്തില്‍ കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ അധ്യക്ഷത വഹിച്ചു. വൈക്കം മുരളി മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അശോക് കുമാര്‍, അജിത് മുഹമ്മ, പുരുഷാമണി, സുജാതന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കോളര്‍ഷിപ് വിതരണവും പ്രതിഭകളെ ആദരിക്കലും കെ.കെ. മഹേശന്‍ നിര്‍വഹിച്ചു. ടി.കെ. രഞ്ജന്‍ സ്വാഗതവും പി.സി. വിശ്വമോഹന്‍ നന്ദിയും പറഞ്ഞു. പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.പി ശാഖായോഗം നമ്പർ 544​െൻറയും എസ്.എൻ.ഡി.എസ് യോഗത്തി​െൻറയും ആഭിമുഖ്യത്തിൽ സമാധി ദിനാചരണം നടത്തി. മൗനജാഥ, ഗുരുപൂജ, സമൂഹപ്രാർഥന, അന്നദാനം എന്നിവ നടന്നു. എസ്.എൻ ട്രസ്റ്റ് അംഗങ്ങളായ ടി.ഡി. പ്രകാശൻ, വി.ആർ. സുരേഷ്, ശാഖായോഗം കൺവീനർ കെ.പി. ശ്യാംകുമാർ, അഡ്വ. എസ്. രാജേഷ്, അരുൺലാൽ, എസ്. സജീഷ്, സുജാത ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നാരായണീയ സപ്താഹയജ്ഞം തുറവൂർ: തുറവൂർ ശ്രീ അനന്തമഹാവിഷ്ണു ക്ഷേത്രത്തിൽ അഞ്ചാമത് ശ്രീനാരായണീയ സപ്താഹയജ്ഞവും വിദ്യാരംഭവും ഞായറാഴ്ച ആരംഭിച്ച് അടുത്തമാസം ഒന്നിന് സമാപിക്കും. കാഞ്ഞിരത്തിങ്കൽ കെ.കെ. അശോക​െൻറ മുഖ്യകാർമികത്വത്തിൽ നടക്കുന്ന യജ്ഞത്തി​െൻറ ഭദ്രദീപ പ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ജി. സത്യശീലൻ നിർവഹിക്കും. വിഗ്രഹ സമർപ്പണം തുറവൂർ എസ്.എൻ.ജി.എം മാനേജർ പി. സനകനും ഗ്രന്ഥ സമർപ്പണം അരുൺ പ്രകാശും ധാന്യ സമർപ്പണം അർച്ചനവില്ല രാധ പുരുഷോത്തമനും വിഭവ സമർപ്പണം പ്രതീഷ് പ്രഭാകരനും നാണയപ്പറ സമർപ്പണം എരമല്ലൂർ ലിജോയും ആദ്യപറ സമർപ്പണം നടി ചേർത്തല ലളിതയും നിർവഹിക്കും. സനീഷ് കുമാർ പ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story