Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightൈഡ്രവർ ഇല്ലാ...

ൈഡ്രവർ ഇല്ലാ ട്രാക്ടറുമായി മഹീന്ദ്ര

text_fields
bookmark_border
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആദ്യ ൈഡ്രവർ ഇല്ലാ ട്രാക്ടർ അവതരിപ്പിച്ചു. െചന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിലാണ് ട്രാക്ടർ വികസിപ്പിച്ചത്. ജി.പി.എസ് സഹായത്തോടെ നേർരേഖയിൽ സഞ്ചരിക്കാനുള്ള ഓട്ടോ സ്റ്റീർ സംവിധാനമാണ് ട്രാക്ടറി​െൻറ പ്രത്യേകത. ടാബ്ലറ്റി​െൻറ സഹായത്തോടെ പ്രവർത്തനം മുൻകൂട്ടി തയാറാക്കി െവച്ച് നിയന്ത്രിക്കാനാകും. കൃഷിയിടത്ത് നേരിട്ടിറങ്ങാതെതന്നെ കൃഷിപ്പണി ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നേർരേഖയിൽ സഞ്ചരിക്കുന്ന ട്രാക്ടറിനെ ഓട്ടോ ഹെഡ് ലാൻഡ് ടേൺ എന്ന സംവിധാനം ഉപയോഗിച്ച് അടുത്ത ഉഴവുചാലിലേക്ക് മാറ്റാനാകും. ഈ സമയം ഉഴവിനുള്ള ഉപകരണം (വർക് ടൂൾ) യാന്ത്രികമായിത്തന്നെ ഉയരുകയും അടുത്ത ചാലിലേക്ക് മാറുമ്പോൾ താഴുകയും ചെയ്യും. ഫാമിന് പുറത്തേക്ക് ട്രാക്ടർ പോകാതിരിക്കാൻ ജിയോ ഫെൻസ് ലോക്ക് എന്ന സുരക്ഷ സംവിധാനം ട്രാക്ടറിലുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എൻജിൻ നിർത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. കാർഷികരംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം ആഗോളതലത്തിൽ കർഷകർക്ക് സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ തുറന്നുനൽകുകയാണെന്ന് ട്രാക്ടർ അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു. കാർഷിക മേഖലക്ക് സാങ്കേതികവിദ്യയുടെ ഉപയോഗം വൻ നേട്ടമാകുമെന്ന് കമ്പനി ഫാം എക്യുപ്മ​െൻറ് വിഭാഗം പ്രസിഡൻറ് രാജേഷ് ജെജുരിക്കറും പറഞ്ഞു. അമേരിക്ക, ജപ്പാൻ തുടങ്ങിയ വിപണികളിലും ട്രാക്ടർ അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story