Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാൽക്കാലിക സേവന...

താൽക്കാലിക സേവന കാലയളവ്​ പെൻഷന്​ പരിഗണിക്കേണ്ടെന്ന ഉത്തരവ്​ റദ്ദാക്കി

text_fields
bookmark_border
കൊച്ചി: ലീവ് വേക്കൻസി ഉൾപ്പെടെ താൽക്കാലിക സേവന കാലയളവുകൾ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ലീവ് വേക്കൻസിയിലും മറ്റുമായി താൽക്കാലിക സേവനം നടത്തിയ കാലയളവ് (ബ്രോക്കൺ സർവിസ്) പെൻഷന് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി മുൻകാല പ്രാബല്യത്തോടെ 2016 മേയ് ഒമ്പതിനും ആഗസ്റ്റ് അഞ്ചിനും ഇറക്കിയ രണ്ട് സർക്കാർ ഉത്തരവുകളാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകരാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരിലേറെയും ലീവ് വേക്കൻസിയിൽ താൽക്കാലിക ജോലി നോക്കിയശേഷം സർവിസിൽ സ്ഥിരമായവരാണെന്നും ലീവ് വേക്കൻസിയിലെ സേവനം റെഗുലർ സർവിസി​െൻറ ഭാഗമല്ലാത്തതിനാൽ പെൻഷന് പരിഗണിക്കാനാവില്ലെന്നുമായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, നിയമവും ചട്ടവും മറികടക്കാൻ ഭരണപരമായ ഉത്തരവിലൂടെ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സർക്കാർ വാദം തള്ളി. ഭരണപരമായ ഉത്തരവുകൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നത് അംഗീകരിക്കപ്പെട്ട നിയമ തത്ത്വമാണ്. അതിനാൽ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. ഇൗ സാഹചര്യത്തിൽ ഹരജിക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ മൂന്നു മാസത്തിനുള്ളിൽ പുനഃ നിർണയിക്കണമെന്നും കോടതി ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story