Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എ/ബി.എസ്‌സി/ബി.കോം...

ബി.എ/ബി.എസ്‌സി/ബി.കോം പരീക്ഷ

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാല ഒക്‌ടോബറില്‍ നടത്തുന്ന രണ്ടും നാലും സെമസ്റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം (2013-ന് മുമ്പുള്ള അഡ്മിഷന്‍ മാത്രം) സി.ബി.സി.എസ്.എസ് ആൻഡ് കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്, ഡിഗ്രി പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 22 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഒക്‌ടോബര്‍ മൂന്ന്, 50 രൂപ പിഴയോടെ ഒക്‌ടോബര്‍ അഞ്ച്, 125 രൂപ പിഴയോടെ ഒക്‌ടോബര്‍ ഏഴ് എന്നിങ്ങനെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: www.keralauniversity.ac.in എം.എഡ് പരീക്ഷ ഒക്‌ടോബര്‍ 25-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സര പ്രോഗ്രാം- 2015 സ്‌കീം -െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 28 വരെയും 50 രൂപ പിഴയോടെ ഒക്‌ടോബര്‍ നാല്, 125 രൂപ പിഴയോടെ ഒക്‌ടോബര്‍ ആറ് വരെയും അപേക്ഷിക്കാം. ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം സ്‌കൂള്‍ ഓഫ് ഡിസ്റ്റൻറ് എജുക്കേഷ​െൻറ കീഴിലുള്ള ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ കോഴ്‌സുകളുടെ 2016 ഒക്‌ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ സപ്ലിമ​െൻററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ (ഓണ്‍ലൈന്‍) തിരുവനന്തപുരം ജില്ല കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവര്‍ പാളയം എസ്.ഡി.ഇ-യുടെ ഓഫിസില്‍നിന്നും കൊല്ലം ജില്ല കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവര്‍ കൊല്ലം എഫ്.എം.എന്‍ കോളജില്‍ നിന്നും മറ്റുള്ള ജില്ല കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവര്‍ ചേര്‍ത്തല എസ്.എന്‍ കോളജില്‍നിന്നും സെപ്റ്റംബര്‍ 25, 26, 27, 28 തീയതികളില്‍ കൈപ്പറ്റേണ്ടതാണ്. ബി.വോക്ക് ഫലം 2016 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് (352) (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മ​െൻറ്) (2015 അഡ്മിഷന്‍- െറഗുലര്‍ ആൻഡ് 2014 അഡ്മിഷന്‍- ഇംപ്രൂവ്‌മ​െൻറ്/സപ്ലിമ​െൻററി) ബിരുദ പരീക്ഷ ഫലം വെബ്‌സൈറ്റില്‍: www.keralauniversity.ac.in. ബി.പി.എ ഡാന്‍സ് പ്രാക്ടിക്കല്‍ ജൂലൈയില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ ബി.പി.എ ഡാന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ ശ്രീ സ്വാതിതിരുന്നാള്‍ സംഗീതകോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ www.keralauniversity.ac.in ക്ലാസുകള്‍ ഇല്ല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും സെപ്റ്റംബര്‍ 29, 30, ഒക്‌ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ക്ലാസ് ഉണ്ടായിരിക്കില്ല. പുനഃക്രമീകരിച്ച തീയതി സെപ്റ്റംബര്‍ 18-ന് അവധി മൂലം പുനഃക്രമീകരിച്ച 10ാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എല്‍എല്‍.ബി (2017 ആഗസ്റ്റ്) വൈവവോസി പരീക്ഷ മാര്‍ഗ്രിഗോറിയസ് കോളജ് ഓഫ് േലാ-യില്‍ സെപ്റ്റംബര്‍ 26-ന് നടത്തും. എം.ബി.എ ടൈംടേബിള്‍ ഒക്‌ടോബര്‍ നാലിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (2009 സ്‌കീം) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍: www.keralauniversity.ac.in. ഇൻറഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ ഫലം 2017 ജൂലൈയില്‍ നടത്തിയ ഇൻറഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍: www.keralauniversity.ac.in. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യ നിർണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ മൂന്ന്. ബി.എസ്‌സി പ്രാക്ടിക്കല്‍ പരീക്ഷ 2017 ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ​െൻറ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ മൂന്ന് മുതലും ബി.എസ്‌സി കെമസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയുടെ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ ആറ് മുതലും അതത് പരീക്ഷ കേന്ദ്രങ്ങളില്‍ െവച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍: www.keralauniversity.ac.in.2017 ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ​െൻറ ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 25 മുതലും ബി.എസ്‌സി എന്‍വയണ്‍മ​െൻറല്‍ സയന്‍സ് ആൻഡ് എന്‍വയണ്‍മ​െൻറ് ആൻഡ് വാട്ടര്‍ മാനേജ്‌മ​െൻറി​െൻറ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 26 മുതലും അതത് പരീക്ഷ കേന്ദ്രങ്ങളില്‍ െവച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story