Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ്​ കടത്തിയ...

കഞ്ചാവ്​ കടത്തിയ യുവാവ്​ പിടിയിൽ

text_fields
bookmark_border
കുട്ടനാട്: ബൈക്കില്‍ കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പുളിങ്കുന്ന് തെക്കേച്ചിറ വീട്ടില്‍ രാഹുലാണ് (22) പിടിയിലായത്. കുട്ടനാട് റേഞ്ച് എക്‌സൈസ് സംഘം പള്ളിക്കുട്ടുമ്മ ജങ്ഷന് സമീപത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 240 ഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ഷമീര്‍ഖാന്‍, പ്രിവൻറിവ് ഓഫിസർ എം.ആര്‍. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, അരുണ്‍, വികാസ്, നൗഫല്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി. ഫിസിയോതെറപ്പി സ​െൻറർ ചേർത്തല: സർവശിക്ഷ അഭിയാൻ ചേർത്തലയുടെ നേതൃത്വത്തിൽ അയ്യപ്പഞ്ചേരി ജി.എൽ.പി സ്കൂളിൽ ഫിസിയോതെറപ്പി സ​െൻറർ പ്രവർത്തനം തുടങ്ങുന്നു. 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യസേവനം ലഭിക്കും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പ്രവർത്തിക്കുന്ന സ​െൻററിലേക്ക് അർഹരായ കുട്ടികളെ കണ്ടെത്തുന്നതിന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തും. രക്ഷിതാക്കൾ കുട്ടികളുമായി എത്തണമെന്ന് ബി.പി.ഒ എം.എൻ. ഹരികുമാർ അറിയിച്ചു. പ്രതിഷേധ കൂട്ടായ്മ ചേർത്തല: മാരാരിക്കുളം കസ്തൂർബ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് ഗൗരി ലങ്കേഷ് കൊലപാതകത്തിെനതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പഞ്ചായത്ത് അംഗം പി.ബി. സുര ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story