Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

വളയൻചിറങ്ങര^-പീച്ചിങ്ങച്ചിറ റോഡ് നിർമാണോദ്ഘാടനം

text_fields
bookmark_border
വളയൻചിറങ്ങര-പീച്ചിങ്ങച്ചിറ റോഡ് നിർമാണോദ്ഘാടനം കോലഞ്ചേരി: വളയൻചിറങ്ങര-പീച്ചിങ്ങച്ചിറ റോഡി​െൻറ നിർമാണോദ്ഘാടനം ഇന്നസ​െൻറ് എം.പി നിർവഹിച്ചു. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന റോഡിന് 16 കോടിയാണ് അനുവദിച്ചത്. ബി.എം ബി.സി നിലവാരത്തിൽ ടാറിങ്, സെൻട്രൽ ലൈൻ, സൈഡ് റിഫ്ലക്ടറുകൾ, സൂചന ബോർഡുകൾ, കലുങ്കുകൾ, പാലങ്ങൾ എന്നിവയടങ്ങിയ നിർമാണം 18 മാസത്തിനകം പൂർത്തിയാകുമെന്ന് ഇന്നസ​െൻറ് എം.പി പറഞ്ഞു. ഐക്കരനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോർജ് ഇടപ്പരത്തി, സി.കെ. അയ്യപ്പൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ, മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് ബിനീഷ് പുല്യാട്ടേൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത സോമൻ, ബീന കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഷിജി ശിവജി, ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ഡി. പത്മാവതി, കെ.വി. ഏലിയാസ്, മനോജ് മനക്കേക്കര, പൗലോസ് മുടക്കുംതല, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story