Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാമ്പാക്കുടയിൽ റോഡ്​...

പാമ്പാക്കുടയിൽ റോഡ്​ തോടായിട്ടും അധികൃതർക്ക്​ അനക്കമില്ല

text_fields
bookmark_border
പിറവം: പാമ്പാക്കുടയിലെ വിവിധ റോഡുകൾ തകർന്ന് വെള്ളംനിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതെയായിട്ടും അധികൃതർക്ക് അനക്കമില്ലെന്ന് ആക്ഷേപം. മൂവാറ്റുപുഴ റോഡി​െൻറ അഞ്ചെൽപ്പെട്ടി മുതൽ പാമ്പാക്കുടവരെയുള്ള രണ്ട് കിലോമീറ്റർ തീർത്തും തകർന്ന നിലയിലാണ്. പാമ്പാക്കുട കെ.എസ്.ഇ.ബി ഒാഫിസിന് സമീപത്തും അഞ്ചെൽപ്പെട്ടി കവലയിലും ടാറിങ് തകർന്നിട്ട് മാസങ്ങളായി. മഴ പെയ്യുന്നതോടെ വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ചെറുകാറുകൾക്കും യാത്ര അസാധ്യമാണ്. ബാപ്പു കവലയിലും എം.ടി.എം കവലയിൽ നിന്നും രാമമംഗലത്തേക്കുള്ള റോഡും ഇതേ സ്ഥിതിയിലാണ്. കുഴികളിൽ വീണ് അപകടം പതിവാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് നാട്ടുകാർ പരാതി നൽകി. ഭാഗവത സപ്താഹ യഞ്ജത്തിന് തുടക്കം പിറവം: കളമ്പൂക്കാവ് ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശ്രീമദ് ഭാഗവത സപ്താഹ യഞ്ജം ആരംഭിച്ചു. ക്ഷേത്രം തന്ത്രിമാരുടെ നേതൃത്വത്തിൽ ആചാര്യ സ്വീകരണം, ധ്വജാരോഹണം ഭദ്ര ദീപ പ്രകാശനം, അനുഗ്രഹ പ്രഭാഷണം എന്നിവ നടന്നു. 29 വരെ ശ്രീമദ് ഭാഗവത പ്രഭാഷണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story