Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിലാസ്ഥാപനവും...

ശിലാസ്ഥാപനവും പൊതുസമ്മേളനവും

text_fields
bookmark_border
മൂവാറ്റുപുഴ: തണൽ പാലിയേറ്റിവ് കെയർ യൂനിറ്റ് ആസ്ഥാനമന്ദിരത്തി​െൻറ ശിലാസ്ഥാപനവും പൊതുസമേമളനവും ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് പുളിഞ്ചുവട് കവലയിൽ ശിലാസ്ഥാപനം പീപിൾ ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ നിർവഹിക്കും. പൊതുസമ്മേളനം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. തണൽ ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിക്കും. എൽദോ എബ്രഹാം എം.എൽ.എ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ, ജോസഫ് വാഴക്കൻ, ബാബു പോൾ, മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ ബാബുരാജ്, ആർ.ഡി.ഒ ഷാജഹാൻ, മുഹമ്മദ് ഉമർ, പായിപ്ര കൃഷ്ണൻ, ജോൺ അമ്പാട്ട്, വിജയകുമാർ, പി.എ. ബഷീർ, കെ.കെ. ഉമ്മർ, നാസർ ഹമീദ് എന്നിവർ പങ്കെടുക്കും. പുളിഞ്ചുവട് കവലക്ക് സമീപം 11 സ​െൻറിലാണ് മന്ദിരം നിർമിക്കുന്നത്. 30 ലക്ഷം െചലവിൽ നിർമിക്കുന്ന മന്ദിരത്തിൽ ക്ലിനിക്, ലബോറട്ടറി, ഡയാലിസിസ് സ​െൻറർ, കിടപ്പുരോഗികൾക്ക് സൗകര്യം എന്നിവയുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story