Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനകീയ പ്രതിഷേധ സംഗമവും ...

ജനകീയ പ്രതിഷേധ സംഗമവും ഒപ്പുശേഖരണവും

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ മര്‍ച്ചൻറ് യൂത്ത് വിങ്ങി​െൻറ നേതൃത്വത്തില്‍ ഇന്ധന വിലവർധനക്കെതിരെ സംഘടിപ്പിച്ചു. അനാവശ്യമായി ജനങ്ങളില്‍നിന്ന് ഈടാക്കുന്ന നികുതി കുറച്ച് പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ പ്രതിഷേധ സംഗമം മര്‍ച്ചൻറ് അസോസിയേഷന്‍ പ്രസിഡൻറ് സി.എസ്. അജ്മല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡൻറ് ആരിഫ് പി.വി.എം അധ്യക്ഷത വഹിച്ചു. ജനകീയ ഒപ്പുശേഖരണം മുന്‍യൂത്ത് വിങ് പ്രസിഡൻറ് ഫഹദ് ബിന്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഒപ്പുശേഖരണത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, മുന്‍എം.എല്‍എ ജോസഫ് വാഴക്കന്‍, മര്‍ച്ചൻറ് അസോസിയേഷന്‍ അംഗങ്ങളായ യൂസുഫ് മുണ്ടാട്ട്, കരീം വെള്ളാപ്പിള്ളി, ഷനീര്‍ അലിയാര്‍, റഫീഖ് പൂക്കടശ്ശേരി, പി.എം. അബ്‌ദുല്‍ സലാം, മനോജ് എം.ഡി, അബ്ബാസ് ഇടപ്പള്ളി, എല്‍ദോസ് പാലപ്പുറം, യൂത്ത് വിങ് ഭാരവാഹികളായ ജോബി മുണ്ടക്കല്‍, അജാസ് കുഴുപ്പിള്ളി, സജില്‍ സലീം, ഉബൈസ്, രാജേഷ്, ജയ്‌സണ്‍ ജയിംസ്, ഡിജോ പി. ജോയി, സജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. 2800-പേർ ഒപ്പുശേഖരണത്തില്‍ പങ്കാളികളായി. ഒപ്പുകള്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയക്കുമെന്ന് പ്രസിഡൻറ് ആരിഫ് പി.വി.എമ്മും സെക്രട്ടറി ജോബി മുണ്ടക്കനും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story