Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന വില വർധന: വായ്...

ഇന്ധന വില വർധന: വായ് മൂടിക്കെട്ടി പ്രതിഷേധം

text_fields
bookmark_border
കൂത്താട്ടുകുളം: ഇന്ധന വില വർധനക്കെതിരെ കൂത്താട്ടുകുളത്ത് നവമാധ്യമ കൂട്ടായ്‌മ ആയ ഇന്ത്യൻ ഫോർത്ത് റൈറ്റ് മൂവ്മ​െൻറ് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാര്‍ കറുപ്പ് റിബ്ബൺ ഉപയോഗിച്ച് വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്. കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും തുടങ്ങിയ പ്രതിഷേധം നഗരം ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ പരിപാടികൾക്ക് പി.ജി. സുനിൽ കുമാർ, ബിനേഷ് മധുരമറ്റത്തിൽ, ഷൈജു കൂത്താട്ടുകുളം, അനൂപ് പന്തലാനി, ജോജിൻ വർഗീസ്, ജോസഫ് കുളങ്ങരക്കുന്നേൽ, എബി കൂത്താട്ടുകുളം, പി.എം. രാജു എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ ബാഡ്ജ് വിതരണം ഫാ. ബിജു ചക്രവേലിൽ നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story