Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗകര്യങ്ങൾ...

സൗകര്യങ്ങൾ പ്രയോജനപ്പെടുത്താ​െത ചേർത്തല ഡിപ്പോ

text_fields
bookmark_border
വികസന സാധ്യതകളും വരുമാന വർധനവും ഉണ്ടാക്കാൻ സൗകര്യമുണ്ടായിട്ടും അവ വേണ്ടുംവിധം പ്രയോജനപ്പെടുത്താത്ത ബസ് സ്റ്റാൻഡാണ് ചേർത്തല കെ.എസ്.ആർ.ടി.സിയുടേത്. ചേർത്തല നഗരത്തി​െൻറ ഹൃദയഭാഗത്ത് നഗരസഭ മന്ദിരത്തിന് സമീപത്ത് നാലര ഏക്കർ വരുന്ന വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാൻഡ് നിലവിലുള്ള സ്ഥലത്തി​െൻറ മൂന്നിലൊരു ഭാഗം പോലും ഉപയോഗിക്കുന്നില്ല. നാല് പതിറ്റാണ്ടുമുമ്പ് സ്റ്റാൻഡി​െൻറ തുടക്കകാലത്ത് മുൻവശത്ത് മധ്യഭാഗത്തായി സ്ഥാപിച്ച ഓയിൽ ടാങ്കാണ് വികസന പ്രവർത്തനങ്ങൾക്ക് പ്രധാന തടസ്സമെന്ന് ഡിപ്പോ അധികൃതർ പറയുന്നു. ഇവ ഇവിടെനിന്ന് പിന്നിലേക്ക് മാറ്റി സ്ഥാപിക്കാൻ ഐ.ഒ.സിക്ക് പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ടാങ്കിനൊപ്പം സ്റ്റാൻഡിന് നടുഭാഗത്തായി സ്ഥിതി ചെയ്യുന്ന വർക്ക്ഷോപ്പും പിന്നിലേക്ക് മാറ്റിയാൽ വിശാലമായ സൗകര്യമാകും. പ്രവർത്തനമില്ലാതെ കിടക്കുന്ന പഴയ നിരവധി ഓഫിസ് കെട്ടിടങ്ങൾ ഇവിടെയുണ്ട്. അവയും പൊളിച്ചുമാറ്റിയാൽ ഒരുപക്ഷേ ജില്ലയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡായി മാറ്റാം. അധികം വരുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് പണിതാൽ ലക്ഷങ്ങളുടെ വരുമാനവും ഡിപ്പോക്ക് ലഭിക്കും. ബസുകളുടെ കുറവുമൂലം വരുമാനം ലഭിക്കുന്ന പല പ്രധാന സ്ഥലങ്ങളിലേക്കും സർവിസ് നടത്താൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 105 ഷെഡ്യൂൾ നടത്താൻ 93 ബസാണ് ഉള്ളത്. ഇതിൽ പലപ്പോഴും പലവിധ തകരാറുകൾ മൂലം പത്തോളം ബസുകൾ വർക്ഷോപ്പിലായിരിക്കും. ബാക്കി വരുന്ന 83 എണ്ണം കൊണ്ടാണ് നൂറിലധികം സർവിസുകൾ നടത്തേണ്ടത്. ആവശ്യത്തിന് സ്റ്റാഫുണ്ട്, പക്ഷേ ബസില്ല. ദിവസേന എട്ട് ലക്ഷത്തിനും 10 ലക്ഷത്തിനുമിടക്ക് വരുമാനം ലഭിക്കുന്നുണ്ട്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. തിലോത്തമ​െൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 1.15 കോടി ചെലവഴിച്ച് നിർമിച്ച പുതിയ ഇരുനില കെട്ടിടത്തിൽ ടോയ്ലറ്റ് സൗകര്യമില്ല. സമീപത്തെ പഴയ കെട്ടിടത്തിലുള്ള കംഫർട്ട് സ്റ്റേഷനാണ് ഏക ആശ്രയം. ഇതാകട്ടെ പൊട്ടിപ്പൊളിഞ്ഞ് തീർത്തും പരിതാപകരമായ അവസ്ഥയിലുമാണ്. കൂടാതെ യാത്രക്കാർക്ക് ഇരിക്കാൻ ഏതാനും പഴയ പ്ലാസ്റ്റിക് കസേരമാത്രമാണുള്ളത്. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം എത്തി യാത്രക്കാരെ വിളിച്ചുകയറ്റി കൊണ്ടുപോകുന്നത് വരുമാന നഷ്ടം ഉണ്ടാക്കുന്നുണ്ട്. കോട്ടയം ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസുകളാണ് ഈവിധം പ്രവർത്തിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് കുപ്പിക്കഴുത്തായ കോടതി കവല- വഴി ഗേൾസ് ഹൈസ്കൂൾ വഴി കിഴക്കോട്ട് പോകാനാണ് ഇവർക്ക് റൂട്ട് നൽകിയിരിക്കുന്നത്. എന്നാൽ, കോടതി കവലയിൽനിന്നും തെക്കോട്ട് വന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിർത്തി യാത്രക്കാരെ വിളിച്ചുകയറ്റിയാണ് കോട്ടയത്തേക്കുള്ള സ്വകാര്യബസുകളുടെ യാത്ര. വർഷങ്ങളായി സ്വകാര്യബസുകൾ റൂട്ടുമാറി ഓടി കെ.എസ്.ആർ.ടി.സിയുടെ വരുമാനം കവർന്നെടുത്തിട്ടും മോട്ടോർ വാഹന വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ് ഉപയോഗത്തിലല്ലാത്ത പഴയ ഓഫിസുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും സ്റ്റാൻഡിന് മധ്യേ മുൻവശമായി സ്ഥാപിച്ചിട്ടുള്ള ഡീസൽ പമ്പും വർക്ക്ഷോപ്പും പിന്നിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്താൽ ഡിപ്പോ ഇപ്പോഴുള്ളതി​െൻറ മൂന്നിരട്ടി വിശാല സൗകര്യത്തിലേക്ക് ഉയരും. ഒരുപക്ഷേ, വലുപ്പത്തിൽ കേരളത്തിലെ ഒന്നാംനിരയിലേക്ക് എത്താനും സാധ്യതയുണ്ട്. (തുടരും)
Show Full Article
TAGS:LOCAL NEWS 
Next Story