Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിടവാങ്ങിയത്​ പത്രം...

വിടവാങ്ങിയത്​ പത്രം ഏജൻറുമാരുടെ ആശാൻ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ പത്രവിതരണത്തി​െൻറ ആശാൻ സ്ഥാനം അലങ്കരിച്ചിരുന്ന സി.എ. റിച്ചാർഡിന് അന്ത്യാഞ്ജലി. കുതിരപ്പന്തി റിച്ചാർഡ്സ് ഭവനിൽ സി.എ. റിച്ചാർഡ് (85) വെള്ളിയാഴ്ചയാണ് നിര്യാതനായത്. ഏറെ കഷ്ടപ്പാടുകളും പ്രതികൂല സാഹചര്യങ്ങളും നിറഞ്ഞ കാലത്ത് പത്രവിതരണത്തെ നെഞ്ചേറ്റിയ തലമുറയുടെ പ്രതിനിധിയാണ് കടന്നുപോയത്. 14ാം വയസ്സിലാണ് റിച്ചാർഡ് ഇൗ രംഗത്തേക്ക് കടന്നുവന്നത്. ഇന്നത്തെപ്പോെല സുഗമമായ വിതരണ സംവിധാനം ഇല്ലാതിരുന്ന കാലത്ത് മണിക്കൂറുകൾ റോഡരികിൽ കാത്തിരുന്ന് ബസുകളുടെ വരവുംനോക്കി പത്രം എത്തിച്ചിരുന്ന പഴയകാലത്തെക്കുറിച്ച് പുതിയ തലമുറയോട് അദ്ദേഹം പറയുമായിരുന്നു. 56 വർഷം വിവിധ പത്രങ്ങളുടെ ഏജൻറായി പ്രവർത്തിച്ചു. അദ്ദേഹത്തിന് കീഴിൽ നൂറോളം വിതരണക്കാർ പണിയെടുത്തിരുന്നു. ഏതുപ്രതിസന്ധിയിലും വായനക്കാര​െൻറ അവകാശമായ പത്രം അവരുടെ കൈയിൽ എത്തിച്ചുകൊടുക്കുക എന്നത് വിതരണക്കാര​െൻറ ധർമമാണെന്ന് റിച്ചാർഡ് വിശ്വസിച്ചു. പതിനായിരത്തോളം പത്രങ്ങൾ ഉണ്ടായിരുന്ന ഏജൻറായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്നു. പാർട്ടി പിളർന്നതോടെ അംഗത്വം പുതുക്കിയില്ല. എങ്കിലും അവസാനകാലം വരെയും ഇടത് സഹയാത്രികനായിരുന്നു. നെട്ടല്ലിന് അസുഖം ബാധിച്ച് ഏതാണ്ട് 13 വർഷം മുമ്പാണ് വിതരണരംഗത്തുനിന്ന് ഭാഗികമായെങ്കിലും മാറിയത്. പിതാവി​െൻറ പാത പിന്തുടർന്നാണ് മകൻ എൽജിൻ റിച്ചാർഡ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായും അതോടൊപ്പം പത്രം ഏജൻറായും പ്രവർത്തിക്കുന്നത്. എൽജിൻ കൂടുതൽ പത്രങ്ങളുടെ ഏജൻസി ഏറ്റെടുത്ത് വിതരണമേഖല വിപുലീകരിച്ചു. 'മാധ്യമം' ഉൾപ്പെടെയുള്ള പത്രങ്ങളുടെ ഏജൻസിയും വിതരണവും എൽജി​െൻറ കീഴിൽ നടന്നുവരുന്നു. ആലപ്പുഴ നഗരസഭ മുൻ വൈസ് ചെയർമാൻകൂടിയായാണ് എൽജിൻ റിച്ചാർഡ്.
Show Full Article
TAGS:LOCAL NEWS 
Next Story