Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുൻഗണന പട്ടികയിൽ...

മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തൽ; അദാലത്തുകൾ ഒക്ടോബർ മുതൽ

text_fields
bookmark_border
ആലപ്പുഴ: റേഷൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ വിവിധ ഓഫിസുകളിൽ നൽകിയ അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള അദാലത്തുകൾ റേഷൻകട അടിസ്ഥാനത്തിൽ ഒക്ടോബറിൽ ആരംഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. അർഹരെ കണ്ടെത്താൻ പരിശോധന താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ നടക്കുകയാണ്. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചവർ രേഖകളുമായി അദാലത്തിൽ എത്തണം. അദാലത് തീയതി സംബന്ധിച്ച വിവരങ്ങൾ റേഷൻ കടയിലും താലൂക്ക് സപ്ലൈ ഓഫിസിലും ലഭിക്കും. ആധാർ കാർഡ് താലൂക്ക് സപ്ലൈ ഓഫിസിൽ നൽകാത്തവർ ഒക്ടോബർ 31നകം റേഷൻകട വഴിയോ താലൂക്ക് സപ്ലൈ ഓഫിസിൽ നേരിട്ടോ എത്തിക്കണം. ആധാർ കാർഡ് എടുക്കാത്തവർ നിലവിൽ ഇല്ലെന്ന സത്യപ്രസ്താവന സപ്ലൈ ഓഫിസർക്ക് നൽകണം. ആധാർ വിവരം നൽകിയവർ വീണ്ടും നൽകേണ്ടതില്ല. പോളിടെക്നിക് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് വിജയം ആലപ്പുഴ: പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പിൽ കായംകുളം വനിത കോളജിലും ചേർത്തല പോളിടെക്നിക് കോളജിലും മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. കായംകുളം വനിത പോളിടെക്നിക്കിൽ എ.ഐ.എസ്.എഫ്-കെ.എസ്.യു സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story