Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസിലെ ബാറ്ററി...

ബസിലെ ബാറ്ററി മോഷ്​ടിച്ച കേസിലെ പ്രധാന പ്രതിയും അറസ്​റ്റിൽ

text_fields
bookmark_border
ചെങ്ങന്നൂർ: രാത്രി സ്റ്റേ ചെയ്ത ബസിൽനിന്ന് ബാറ്ററി മോഷ്ടിച്ച മൂന്നംഗ സംഘത്തിലെ ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം ഉമ്മാത്തറ വീട്ടിൽ സംഗീതിനെയാണ് (22) വെള്ളിയാഴ്ച രാവിലെ 10ന് എം.സി റോഡിൽ പ്രാവിൻകൂടിന് സമീപത്തുനിന്ന് പിടികൂടിയത്. തിരുവൻവണ്ടൂർ നാലാം വാർഡിൽ ലൈബ്രറി കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിൽനിന്ന് 17,000 രൂപ വരുന്ന ബാറ്ററി ഇളക്കിയെടുത്ത കേസിലെ പ്രതിയാണ്. കഴിഞ്ഞ ജൂലൈ 18ന് പുലർച്ച രണ്ടോടെയാണ് മോഷണം നടത്തിയത്. മുണ്ടൻകാവിലെ ആക്രിക്കടയിൽ 2500 രൂപക്ക് വിറ്റ ബാറ്ററി പൊലീസ് കണ്ടെടുത്തിരുന്നു. ഈ കേസിൽ രണ്ടും മൂന്നും പ്രതികളായ വാഴാർമംഗലം കല്ലുഴത്തിൽ വീട്ടിൽ സജീവ് (19), തിരുവൻവണ്ടൂർ ഉമയാറ്റുകര കണ്ടത്തിൽ തറയിൽ വീട്ടിൽ ജിതിൻ (20) എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈ.എസ്.പി കെ.ആർ. ശിവസുതൻ പിള്ള, സി.ഐ ദിലീപ് ഖാൻ, എസ്.ഐ എം. സുധിലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. യുവതിയെ പാമ്പുകടിച്ചു ചെങ്ങന്നൂർ: ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ യുവതിയെ പാമ്പുകടിച്ചു. തിരുവൻവണ്ടൂർ മൂന്നാംവാർഡിൽ അമ്മേത്ത്പള്ളത്ത് സുനിതക്കാണ് (30) കടിയേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകിയശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. തിരുവൻവണ്ടൂർ എൽ.പി സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന യുവതിയെ മകളെ അംഗൻവാടിയിലേക്ക് കൊണ്ടുപോകും വഴി സ്കൂളിന് സമീപത്തെ മൈതാനത്തുവെച്ചാണ് പാമ്പുകടിച്ചത്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story