Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ഞിക്കുഴിയിൽ ഇനി...

കഞ്ഞിക്കുഴിയിൽ ഇനി ഒാറഞ്ചും കായ്​ക്കും

text_fields
bookmark_border
ചേർത്തല: കാർഷികഗ്രാമമായ കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ഇനി ഓറഞ്ചും കായ്ക്കും. പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ബഡ് ചെയ്ത നാഗ്പുർ ഓറഞ്ചാണ് കായ്ച്ചത്. ദേശീയപാതയോരത്ത് ഓട്ടോകാസ്റ്റിന് സമീപം വയലാർ ഉഷസ്സിൽ കെ.പി. നടരാജ​െൻറ സൗത്ത് ഇന്ത്യൻ അഗ്രിഫാം കൃഷിത്തോട്ടത്തിലാണ് ഓറഞ്ച് വിളഞ്ഞുകിടക്കുന്നത്. മൂന്നുവർഷം മാത്രം പ്രായമായ കുറ്റിച്ചെടി കണക്കെയുള്ള ഓറഞ്ച് ചെടിയിൽ ഇരുപതിലധികം കായ്കളുണ്ട്. ചൊരിമണലിലും വിജയകരമായി ഓറഞ്ച് വിളഞ്ഞതോടെ വ്യാപകമായ കൃഷിക്ക് തയാറെടുക്കുകയാണ് നടരാജൻ. ഓറഞ്ച് വിളഞ്ഞത് കാണാൻ നിരവധി പേരാണ് അഗ്രിഫാം കൃഷിത്തോട്ടത്തിൽ എത്തുന്നത്. എസ്.എൻ.ഡി.പി യോഗം ചേർത്തല താലൂക്ക് യൂനിയൻ മുൻ സെക്രട്ടറിയാണ് നടരാജൻ. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം -ഡീന്‍ കുര്യാക്കോസ്, എം. ലിജു കുട്ടനാട്: ഭൂമാഫിയകള്‍ക്കും വന്‍കിടക്കാര്‍ക്കും ഭൂമി തീറെഴുതി കൊടുത്തുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് സജി ജോസഫ് നെടുമുടി പൂപ്പള്ളിയില്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഭൂമി കൈയേറിയ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തി​െൻറ നേതാക്കള്‍ കാണിക്കുന്നത്. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. അല്ലാത്തപക്ഷം സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമ​െൻറ് കമ്മിറ്റി വൈസ് പ്രസിഡൻറ് ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജി. മുകുന്ദന്‍പിള്ള, കെ. ഗോപകുമാര്‍, പ്രതാപന്‍ പറവേലി, ജെ.ടി. റാംസെ, ജോസഫ് ചേക്കോടന്‍, വി.കെ. സേവ്യര്‍, െബന്‍സണ്‍ ജോസഫ്, പുഷ്പ ലിജോ, സി.വി. രാജീവ്, രതീഷ് കണ്ടച്ചാട, പി.എസ്. തോമസ്, ഷമീര്‍ പള്ളാത്തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയെന്ന് സ്ഥിരീകരിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരാന്‍ തോമസ് ചാണ്ടിയെ അനുവദിക്കരുതെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. റവന്യൂ മന്ത്രിക്ക് കലക്ടർ നല്‍കിയ റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. കായല്‍ മണ്ണിട്ട് നികത്തിയെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്ന റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തോമസ് ചാണ്ടി തയാറാകണം. അല്ലാത്തപക്ഷം മന്ത്രിസഭയില്‍നിന്ന് ഇദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ലിജു ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story