Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോലഞ്ചേരി കൊലപാതകം:...

കോലഞ്ചേരി കൊലപാതകം: വർക്ക് ഷോപ്പുടമ അറസ്​റ്റിൽ

text_fields
bookmark_border
കോലഞ്ചേരി: കോലഞ്ചേരിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ വർക്ക് ഷോപ്പുടമ അറസ്റ്റിൽ. പാലക്കാട് അടിപ്പരണ്ട സ്വദേശി മുജീബ് റാനിനെയാണ് (32) പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തത്. പുതുപ്പനം പാലാക്കുന്നേൽ കിഷോറാണ് (40) കൊല്ലപ്പെട്ടത്. കിഷോർ ജോലി ചെയ്യുന്ന സമീപത്തെ പച്ചക്കറി കടയിൽനിന്നും മദ്യലഹരിയിൽ വീട്ടിലേക്ക് പോകും വഴി കാൽവഴുതി സമീപത്തെ വർക്ക് ഷോപ്പിനടുത്ത് വീഴുന്നത് പച്ചക്കറി കടയിൽ നിന്നവർ കണ്ടിരുന്നു. പിന്നീട് വർക്ക് ഷോപ്പിന് സമീപത്തെ പമ്പിൽ പാർക്ക് ചെയ്യാൻ വന്ന ബസ് ജീവനക്കാരാണ് രക്തം വാർന്ന നിലയിൽ കാണുന്നത്. അവർ അറിയിച്ചതനുസരിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വർക്ക് ഷോപ്പിലെ പണി കഴിഞ്ഞ് കിഷോർ വീണുകിടന്നതിനു സമീപമുള്ള പൈപ്പിൽ മുജീബ് കുളിക്കാനെത്തി. കുളിക്കുന്നതിനിടെ വെള്ളം കിഷോറി​െൻറ മുഖത്ത് തെറിച്ചതിനെ തുടർന്ന് മുജീബിനെ അസഭ്യം പറഞ്ഞു. ഇതിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ സമീപത്തിരുന്ന മൺവെട്ടി കട ഭാഗം എടുത്ത് അടിച്ചു. അടിയുടെ ആഘാതത്തിൽ തലയോട് തകർന്ന കിഷോർ അബോധാവസ്ഥയിലായി. സമീപത്ത് വെളിച്ചമുണ്ടായിരുന്നില്ല. കുളി കളിഞ്ഞ് ഒന്നുമറിയാത്ത പോലെ മുജീബ് രക്തം പുരണ്ട മൺവെട്ടി സമീപത്തെ ആരാധനലായത്തിന പിറകിൽ വച്ച് വർക്ക് ഷോപ്പിലേയ്ക്ക് തിരിച്ചുപോയി. പിറ്റേന്നാണ് കിഷോർ ആശുപത്രിയിൽ മരിച്ച വിവരം അറിയുന്നത്. മൺവെട്ടിയിൽനിന്ന് ലഭിച്ച മുടിയും, രക്തക്കറയും മരിച്ച കിഷോറി​െൻറതാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ഡിവൈ.എസ്.പി കെ.ബിജുമോൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായി നടത്തിയ തെളിവെടുപ്പിലാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്. ഫോറൻസിക് അസിസ്റ്റൻറ് സൂസൻ ആൻറണിയും വിരലടയാള വിദ്ഗധരും തെളിവെടുപ്പ് നടത്തി. പുത്തൻകുരിശ് സി.ഐ എ.എൽ. യേശുദാസ്, എസ്.ഐ. കെ.പി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story