Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ^ഫയലിങ്​...

ഇ^ഫയലിങ്​ അക്കൗണ്ടുവിവരം പുതുക്കണമെന്ന്​ ആദായനികുതി വകുപ്പ്​

text_fields
bookmark_border
ഇ-ഫയലിങ് അക്കൗണ്ടുവിവരം പുതുക്കണമെന്ന് ആദായനികുതി വകുപ്പ് ന്യൂഡൽഹി: ഇ-ഫയലിങ് സൈറ്റിലെ അക്കൗണ്ടിൽ നൽകിയ വിവരങ്ങൾ പുതുക്കാൻ നികുതിദായകർക്ക് ആദായ നികുതി വകുപ്പി​െൻറ നിർദേശം. വിലാസം, ഇ-മെയിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നൽകേണ്ടത്. വകുപ്പും നികുതിദായകരും തമ്മിലെ ആശയവിനിമയം കാര്യക്ഷമമാക്കാനാണ് ഇതെന്ന് അധികൃതർ പറഞ്ഞു. ഇ-മെയിൽ വഴിയോ എസ്.എം.എസ് മുഖാന്തരമോ ഒ.ടി.പി (ഒറ്റത്തവണ പാസ്വേഡ്) നൽകിയ ശേഷമോ ആകും വിവരം സ്വീകരിക്കുക. ഇ-ഫയലിങ് സൈറ്റിലെ നികുതിദായകരുടെ അക്കൗണ്ടുകൾ വഴിയാണ് വിവരങ്ങൾ പുതുക്കിനൽകേണ്ടത്. അക്കൗണ്ടുള്ളവർ പുതിയത് തുടങ്ങേണ്ടതില്ല. പുതുക്കാത്ത നികുതിദായകർക്ക് സൈറ്റ് മുഖാന്തരമുള്ള സേവനം ലഭിക്കില്ല. ഇ-ഫയലിങ് സൈറ്റ് അഡ്രസ്: https://incometaxindiaefiling.gov.in
Show Full Article
TAGS:LOCAL NEWS 
Next Story