Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ യുവാവ്​ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
കൊച്ചി: . തൃപ്പൂണിത്തറ എരൂർ മഞ്ഞേലിപ്പാടം കുരിശിങ്കൽ വീട്ടിൽ ജോജിയാണ് (25) സുമനസ്സുകളുടെ കരുണ േതടുന്നത്. പിതാവി​െൻറ മരണത്തോടെ രോഗിയായ അമ്മയും വിദ്യാർഥിയായ അനുജനും ഉൾപ്പെടുന്ന കുടുംബത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുേക്കണ്ടിവന്ന ജോജിക്ക് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ടെക്സ്െറ്റെൽ ഷോപ്പിലെ ജോലിയാണ് ഏക വരുമാനം. രണ്ടുവർഷം മുമ്പാണ് വൃക്കകൾ തകരാറിലായത്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമുള്ള തുക കണ്ടെത്താൻ തൃപ്പൂണിത്തുറ സ​െൻറ് മേരീസ് ഫെറോന പള്ളി വികാരി ജേക്കബ് പുതുശ്ശേരി രക്ഷാധികാരിയും നഗരസഭ ചെയർപേഴ്സൻ ചന്ദ്രികദേവി ചെയർപേഴ്സനും കൗൺസിലർ ജോഷി സേവ്യർ കൺവീനറായും കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഒ പോസിറ്റിവ് ഗ്രൂപ്പിൽപെട്ട വൃക്കദാതാവിനെയും തേടുന്നു. യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ തൃപ്പൂണിത്തുറ ബ്രാഞ്ചിൽ ജോജി ബാബു ചികിത്സ സഹായനിധി എന്ന പേരിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 607802010007663 (െഎ.എഫ്.എസ്.സി: UBIN 0560782). ഫോൺ: 9847284879, 9846855277.
Show Full Article
TAGS:LOCAL NEWS 
Next Story