Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരേഡ് മൈതാന...

പരേഡ് മൈതാന നവീകരണത്തിന് ആർക്കിയോളജി വിഭാഗത്തിെൻറ വിലക്ക്

text_fields
bookmark_border
മട്ടാഞ്ചേരി: കൗമാര ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫോർട്ട്കൊച്ചിയിലെ പരിശീലന മൈതാനിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിർദേശം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പോർച്ചുഗീസുകാർ 500 വർഷങ്ങൾക്ക് മുമ്പ് പണിത സ​െൻറ് ഫ്രാൻസിസ് ദേവാലയത്തിൽ വെള്ളം കയറിയിരുന്നു. ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ദേവാലയ കെട്ടിടത്തി​െൻറ 200 മീറ്റർ ചുറ്റളവിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നാണ് ചട്ടം. പരേഡ് ഗ്രൗണ്ടിൽ നവീകരണത്തി​െൻറ ഭാഗമായി തറയിൽനിന്ന് അര മീറ്റർ ഉയർത്തിയാണ് മൈതാനം നിർമിച്ചത്. ഇതോടെ പെയ്ത്തു വെള്ളം മൈതാനത്തി​െൻറ വടക്ക് ദേവാലയത്തിനോട് ചേർന്ന ഭാഗത്ത് കെട്ടിക്കിടക്കുന്ന അവസ്ഥയായി. റോഡും ഉയർത്തിയതോടെ ദേവാലയത്തി​െൻറ തറനിരപ്പ് താഴ്ന്ന് വെള്ളം അകത്തേക്ക് കയറി. കാനകൾ ശുചീകരിക്കാത്തതുമൂലം വെള്ളം ഒഴുകി പോകുന്നുമില്ല. ഫിഫ മൈതാനം െതരഞ്ഞെടുക്കും മുമ്പാണ് മൈതാനം അരമീറ്റർ ഉയർത്തി കെട്ടിയത്. അന്ന് കായികതാരങ്ങൾ എതിർപ്പുമായി വന്നെങ്കിലും എം.എൽ.എയായിരുന്ന ഡൊമിനിക് പ്രസേൻറഷൻ വഴങ്ങിയില്ല. അതേസമയം, നവീകരണ പ്രവർത്തനങ്ങൾ മൈതാനത്ത് തുടരുമെന്ന് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story