Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം നിർത്തണമെന്ന് സി.പി.എം

text_fields
bookmark_border
ആലുവ: മെട്രോ നിർമാണത്തോടനുബന്ധിച്ച് ബൈപാസ് മുതൽ പുളിഞ്ചോടുവരെ നടത്തുന്ന സൗന്ദര്യവത്കരണം നിർത്തണമെന്ന് സി.പി.എം ആലുവ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സൗന്ദര്യവത്കരണത്തി​െൻറ പേരിൽ അശാസ്ത്രീയ നിർമാണപ്രവൃത്തികളാണ് നടക്കുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിലെ റോഡുകളുടെ വീതികുറച്ച് പൂന്തോട്ടം നിർമിക്കുന്നത് കുരുക്ക് ഇരട്ടിയാക്കും. വ്യാപാരസ്‌ഥാപനങ്ങളുടെ മുൻവശം അടക്കുന്നത് പാർക്കിങ് സൗകര്യങ്ങൾ നിഷേധിക്കുകയാണ്. നഗരസഭയുടെ കടമുറികളും ഒാട്ടോ, ടെേമ്പാ സ്‌റ്റാൻഡുകളും മാറ്റണമെന്നാണ് ആവശ്യം. ഏകപക്ഷീയമായി നടത്തുന്ന നിർമാണം താൽക്കാലികമായി നിർത്തി രാഷ്‌ട്രീയപാർട്ടികൾ, തൊഴിലാളി സംഘടനകൾ, വ്യാപാരസംഘടനകൾ എന്നിവരുമായി കൂടിയാലോചിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story