Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യക്തിഗത ആനുകൂല്യ...

വ്യക്തിഗത ആനുകൂല്യ പട്ടിക: മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം

text_fields
bookmark_border
എടത്തല: എടത്തല പഞ്ചായത്തിലെ വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള മുൻഗണന പട്ടിക സംബന്ധിച്ച് അർഹരായവരെ കണ്ടെത്തുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം. ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ച് പഞ്ചായത്തംഗം രജി പ്രകാശ് സെക്രട്ടറിക്ക് കത്ത് നൽകി. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകള്‍ പരിശോധിച്ച് മാര്‍ക്ക് നല്‍കേണ്ടത് അയൽക്കൂട്ടങ്ങളും ഇതനുസരിച്ച് മുന്‍ഗണന പട്ടിക തയാറാക്കേണ്ടത് പഞ്ചായത്തുതല വര്‍ക്കിങ് സാങ്കേതിക സമിതിയുമാണ്. ഇവര്‍ തയാറാക്കിയ കരട് പട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി ഭേദഗതികള്‍ ഉണ്ടെങ്കില്‍ അവകൂടി പരിഗണിച്ച് ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് കൈമാറണം. അവരുടെ റിപ്പോര്‍ട്ടുകൂടി പരിശോധിച്ച് അന്തിമ പട്ടിക തയാറാക്കി പഞ്ചായത്ത് കമ്മിറ്റിക്ക് അംഗീകാരത്തിന് സമര്‍പ്പിക്കണം. ഭരണസമിതി അംഗീകരിക്കുന്ന അന്തിമപട്ടിക നിർവഹണ ഓഫിസുകളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കാനും നടപ്പാക്കാനും അതത് നിർവഹേണാദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഗുണഭോക്തൃ മുന്‍ഗണന പട്ടികയുണ്ടാക്കുന്നതി‍​െൻറ നടപടിക്രമം ഇതായിരിക്കെ പഞ്ചായത്ത് കമ്മിറ്റി കൂടി ഇഷ്ടാനുസരണം പട്ടിക തയാറാക്കിയതായും ഇതിന് സെക്രട്ടറിയുടെ മേല്‍ സമ്മർദം ഉണ്ടായതായും ആരോപണമുണ്ട്. ഇേതതുടര്‍ന്നാണ് സെക്രട്ടറി നീണ്ട അവധിയെടുത്തതെന്നും പറയുന്നു. സെക്രട്ടറി ചുമതലയുണ്ടായിരുന്ന രണ്ട് അസി. സെക്രട്ടറിമാരടക്കം ആറ് സെക്രട്ടറിമാരാണ് ഈ ഭരണസമിതിയുടെ കാലത്ത് സ്ഥലം മാറി പോയത്.
Show Full Article
TAGS:LOCAL NEWS 
Next Story