Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യനയം കൊടിയ ജനവഞ്ചന ...

മദ്യനയം കൊടിയ ജനവഞ്ചന –ടി.എൻ. പ്രതാപൻ

text_fields
bookmark_border
അങ്കമാലി : മദ്യനയം കൊടിയ ജനവഞ്ചനയും ജനേദ്രാഹവുമാണെന്ന് മുൻ എം.എൽ.എ. ടി.എൻ. പ്രതാപൻ. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് അങ്കമാലിയിൽ നടത്തിയ വായ്മൂടികെട്ടി നിൽപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരതയുടെ ഭാഗമാണ് സർക്കാറി​െൻറ ഇപ്പോഴത്തെ മദ്യനയം. മദ്യം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണയാണ് ബാറുകൾ തുറന്നതോടെ വെളിച്ചത്തായതെന്ന് ടി. എൻ. പ്രതാപൻ പറഞ്ഞു. മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാർളിപോൾ, പ്രസാദ് കുരുവിള, ബസിലിക്ക റെക്ടർ റവ.ഡോ. കുരിയാക്കോസ് മുണ്ടാടൻ, ഫാ.ജോർജ് നേരേവീട്ടിൽ, ഇമാം ഇബ്രാഹിം മൗലവി, ഫാ. ജോബ് കൂട്ടുങ്കൽ, റവ. ഡോ.ദേവസി പന്തലൂകാരൻ, മുൻ എം.എൽ.എ പി.ജെ. ജോയ്, അഡ്വ. കെ.എസ്. ഷാജി, പ്രഫ. കെ. കെ. കൃഷ്ണൻ, കെ. എ. പൗലോസ്, ടി. എം. വർഗീസ്, മുനിസിപ്പൽ കൗൺസിലർമാരായ റീത്തപോൾ, ഷെൽസി ജിൻസൺ, പി.ഐ. നാദിർഷ, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story