Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യബസുകള്‍...

സ്വകാര്യബസുകള്‍ കരിദിനം ആചരിച്ചു

text_fields
bookmark_border
അങ്കമാലി: ദിേനനയുള്ള ഡീസല്‍ വിലവർധനയിലും ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അങ്കമാലി യൂനിറ്റ് നേതൃത്വത്തില്‍ ബസുകളില്‍ കറുത്ത കൊടി കെട്ടി സർവിസ് നടത്തി. ഇതോടനുബന്ധിച്ച് യൂനിറ്റ് പ്രസിഡൻറ് എ.പി. ജിബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ബി.ഒ. ഡേവിസ്, ജോളി തോമസ്, നവീന്‍ ജേണ്‍, കെ.എം. തോമസ്, പി.എ. ഷാജു എന്നിവര്‍ സംസാരിച്ചു. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താത്തതും ഗുണനിലവാരം ഇല്ലാത്ത ഡീസല്‍ നല്‍കുന്നതിനാൽ 15 ശതമാനം ഉപയോഗം വർധിച്ചതും സ്വകാര്യബസ് മേഖലയെ തകര്‍ക്കുന്ന അവസ്ഥയിലെത്തിച്ചു. ഒന്നര വര്‍ഷം മുമ്പ് ഡീസല്‍ വില ലിറ്ററിന് 48 രൂപയായിരുന്നത് ഇപ്പോള്‍ 63 രൂപ കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story