Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുങ്ങിയ ബോട്ട്...

മുങ്ങിയ ബോട്ട് ഉയര്‍ത്താന്‍ സ്വകാര്യ ഷിപ്പിങ് കമ്പനിക്ക് കരാര്‍

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ മത്സ്യബന്ധന ബോട്ട് നീക്കാൻ സ്വകാര്യ ഷിപ്പിങ്ങ് കമ്പനിക്ക് തുറമുഖ ട്രസ്റ്റ് കരാർ നല്‍കി. കൊച്ചി ആസ്ഥാനമായ ലോട്ട്സ് ഷിപ്പിങ് ഏജന്‍സിക്കാണ് കരാര്‍. 29.5 ലക്ഷം രൂപക്കാണ് ബോട്ട് നീക്കാനുള്ള കരാര്‍ കമ്പനി ഏറ്റെടുത്തത്. നാല് ദിവസത്തിനകം ബോട്ട് കപ്പല്‍ ചാലില്‍നിന്ന് നീക്കണമെന്നാണ് വ്യവസ്ഥ. നേരത്തേ പോര്‍ട്ടി​െൻറ സംവിധാനം ഉപയോഗിച്ച് ബോട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫിഷറീസ് വകുപ്പും ഇതില്‍നിന്ന് പിന്‍മാറിയതോടെയാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുന്നതിന് പോര്‍ട്ട് ടെൻഡര്‍ നല്‍കിയത്. ശനിയാഴ്ച രാവിലെ ആറോടെ ബോട്ട് നീക്കുന്ന ജോലികള്‍ ആരംഭിക്കും. ചൊവ്വാഴ്ചയാണ് പുറം കടലില്‍ തകരാറിലായ നീതിമാന്‍ എന്ന ബോട്ട് ഫിഷറീസ് വകുപ്പി‍​െൻറ ബോട്ട് കെട്ടി വലിച്ച് കൊണ്ട് വരുന്നതിനിടയില്‍ അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയത്. കപ്പല്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും വലിയ കപ്പലുകള്‍ പോകുന്നതിന് ഇത് തടസ്സമായി. അതേസമയം, ഫിഷറീസ് വകുപ്പി​െൻറ അനാസ്ഥയാണ് ഇത്തരം സംഭവത്തിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ദേശീയ, അന്തര്‍ദേശീയ കപ്പല്‍ ചാലിലൂടെ ബോട്ട് കെട്ടി വലിച്ച് കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിച്ചിെല്ലന്നാണ് ആക്ഷേപം. പോര്‍ട്ടി​െൻറയോ കോസ്റ്റ് ഗാർഡി​െൻറയോ കണ്‍ട്രോൾ റൂമില്‍ വിവരം അറിയിച്ചിെല്ലന്നും പറയപ്പെടുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫിഷറീസ് വകുപ്പിനെതിരെയും മറൈന്‍ എന്‍ഫോഴ്സ്മ​െൻറ്, ബോട്ടുടമ എന്നിവര്‍ക്കെതിരെ പോര്‍ട്ട് നിയമ നടപടികള്‍ക്ക് നീങ്ങിയേക്കും. ബോട്ട് നീക്കം ചെയ്യാനുള്ള തുകയും ഇതുമായി മറ്റു നഷ്ടങ്ങളും ഇവരില്‍നിന്ന് ഈടാക്കാനാണ് നീക്കം. അതേസമയം, മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴില്‍ ഉപകരണങ്ങളും അപകടത്തില്‍പ്പെടുമ്പോള്‍ ഓടിയെത്തുന്ന ഫിഷറീസ് വകുപ്പിനെതിരായ പോര്‍ട്ടി​െൻറ നീക്കം പ്രതിഷേധത്തിന് കാരണമാകുമെന്നും വിലയിരുത്തുന്നു. ഭാവിയിൽ അപകടങ്ങളുണ്ടാകുമ്പോൾ ഇവരെത്താത്ത സ്ഥിതിയുണ്ടായേക്കുമെന്നാണ് വിലയിരുത്തുന്നത്. ഫിഷറീസ് വകുപ്പിനെതിരായ നടപടികളില്‍നിന്ന് പോര്‍ട്ട് പിന്‍മാറണമെന്നാണ് മത്സ്യബന്ധന മേഖലയിലുള്ളവരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story