Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുരുസമാധി ആചരിച്ചു

ഗുരുസമാധി ആചരിച്ചു

text_fields
bookmark_border
പള്ളുരുത്തി: പള്ളുരുത്തി ശ്രീനാരായണ ധർമ പരിപാലനയോഗത്തി​െൻറ നേതൃത്വത്തിൽ . എസ്.ഡി.പി.വൈ പ്രസിഡൻറ് വി.കെ. പ്രതാപൻ പതാകയുയർത്തി. കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.കെ. പ്രതീപ്, സുധീർ രാജ്, പി.കെ. ഉല്ലാസ്, വിപിൻ പള്ളുരുത്തി, വാർമയിൽ മധു, സി.പി. അനിൽകുമാർ, എം.എസ്. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. വലിയ പുല്ലാര വടക്ക് പള്ളുരുത്തിയുടെ ആഭിമുഖ്യത്തിലും . വനിത സംഘം, യൂത്ത് മൂവ്മ​െൻറ്, കുടുംബ യൂനിറ്റുകൾ, മൈക്രോ ഫിനാൻസ് യൂനിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ആചരണം. അംബുജൻ, എ.ഡി. സുധാകരൻ, എ.എസ്. ദിനേശൻ, ടി.എസ്. ശശാങ്കൻ, ടി.കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പള്ളുരുത്തി എസ്.എൻ.എസ്.വൈ.എസ് വനിത വിഭാഗം സംഘടിപ്പിച്ച ഗുരുസമാധി ദിനാചരണത്തിൽ പ്രസിഡൻറ് യമുന രവീന്ദ്രൻ പതാകയുയർത്തി. സൗമ്യ ഗിരീഷ്, രഞ്ജിത ഹരികുമാർ, പ്രീതി സുധീഷ് കുമാർ, സുജാത ശരവണൻ, അഞ്ജലി എന്നിവർ പങ്കെടുത്തു. മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിലെ സമാധി ദിനാചരണം ചിരട്ടപ്പാലം ശ്രീകാർത്തികേയ ക്ഷേത്രത്തിൽ ഗുരുപ്രതിഷ്ഠയിൽ ഗുരുപൂജയോടെ ആരംഭിച്ചു. തുടർന്ന് മൗനജാഥ, പ്രാർഥന, പ്രസാദ ഊട്ട് എന്നിവ നടന്നു. മേൽശാന്തി പാണാവള്ളി ശശികുമാർ, പെരുമ്പളം മധു ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. ശാഖ പ്രസിഡൻറ് കെ.ടി. സജീവൻ, എൻ.എസ്. ആനന്ദൻ, ജി. ഐജിപ്പ്, ടി.ആർ. സന്തോഷ്, സി. ജ്യോതികുമാർ, എം.എസ്. സതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story