Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചോറ്റാനിക്കരയിൽ പടയണി...

ചോറ്റാനിക്കരയിൽ പടയണി നാളെ

text_fields
bookmark_border
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തി​െൻറ പടിഞ്ഞാേറ നടപ്പന്തലിൽ കടമ്മനിട്ട പടയണിസംഘം ഒരുക്കുന്ന പടയണി ഞായറാഴ്ച വൈകീട്ട് ഏഴിന് അരങ്ങേറും. 15 കലാകാരന്മാർ അണിനിരക്കുന്ന പരിപാടിക്ക് നേതൃത്വം വഹിക്കുന്നത് പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ളയാണ്. പ്രത്യേകം വേദിയിൽ ദീപം തെളിച്ച് തപ്പുകൊട്ടി വാദ്യമേളങ്ങളോടെ ഭഗവതിയെ കളത്തിൽ ഇറക്കുന്നതോടെയാണ് പടയണിക്ക് തുടക്കമാകുന്നത്. മധ്യതിരുവിതാംകൂറിൽ ദേവീക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ക്ഷേത്രാനുഷ്ഠാനകലയായ പടയണി ആദ്യമായാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ അവതരിപ്പിക്കുന്നത്. 15 കലാകാരന്മാർ വ്രതനിഷ്ഠയോടെ മൂന്നുമണിക്കൂറാണ് പടയണി അവതരിപ്പിക്കുന്നത്. 51 പച്ചപ്പാളകളുടെ പുറം ചെത്തിമിനുക്കി ഓരോ മുഖത്തി​െൻറ രൂപവും തനത് ആ കൃതിയിൽ വെട്ടിയെടുത്ത് ചെങ്കല്ല്, കരിപ്പൊടി, മഞ്ഞൾ തുടങ്ങിയവ ഉപയോഗിച്ച് മടൽ ചെത്തി ചതച്ചാണ് പാളക്കോലങ്ങൾ ഉണ്ടാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story