Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസ് അമിനിറ്റി സെൻറർ ...

കുഫോസ് അമിനിറ്റി സെൻറർ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
നെട്ടൂർ: കേരള ഫിഷറിസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) മാടവനയിൽ സ്ഥാപിക്കുന്ന അമിനിറ്റി സ​െൻററി​െൻറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. തുടർന്ന് യൂനിവേഴ്സിറ്റി സെമിനാർ ഹാളിൽ നടക്കുന്ന യോഗത്തിൽ എം. സ്വരാജ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.വി. തോമസ് എം.പി, ജോൺ ഫെർണാണ്ടസ് എം.എൽ.എ, വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ. പ്രോ -വൈസ് ചാൻസലർ ഡോ. കെ. പത്മകുമാർ, രജിസ്ട്രാർ വി.എം. വിക്ടർ ജോർജ്, ഭരണസമിതി അംഗങ്ങളായ മനു സി. പുളിക്കൽ, ബേസിൽ ലാൽ എന്നിവർ പങ്കെടുക്കും. അക്വാട്ടിക് റിസർച് മാനേജ്മ​െൻറിലും ഫുഡ് പ്രോസസ് ടെക്നോളജിയിലും സ്ഥാപിക്കുന്ന സ​െൻറർ ഓഫ് എക്സലൻസുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വൈകീട്ട് 3.30ന് കുഫോസ് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിലെ പുതിയ അക്കാദമിക് ബ്ലോക്കി​െൻറ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഉദ്ഘാടനയോഗത്തിൽ എസ്. ശർമ എം.എൽ.എ അധ്യക്ഷത വഹിക്കും. സസ്െറ്റയിനബിൾ അക്വകൾചർ ആൻഡ് അക്വകൾചർ അനിമൽ ഹെൽത്തിൽ സ്ഥാപിക്കുന്ന സ​െൻറർ ഓഫ് എക്സലൻസി​െൻറ ഉദ്ഘാടനവും നടക്കും. ഇതോടെ കുഫോസിലെ സ​െൻറർ ഓഫ് എക്സലൻസുകളുടെ എണ്ണം മൂന്നാകും. തൃപ്പൂണിത്തുറ ബൈപാസ് ടോൾ ബൂത്ത് പൊളിക്കാൻ ഉത്തരവ് മരട്: തൃപ്പൂണിത്തുറ ബൈപാസ് ടോൾ ബൂത്തും മീഡിയനും പൊളിച്ചുനീക്കണമെന്ന് മനുഷ്യാവകാശ കമീഷൻ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു. ടോൾ പിരിവ് അവസാനിപ്പിച്ച സാഹചര്യത്തിൽ ബൂത്തുകളും മീഡിയനുകളും പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ജി.കെ. പിള്ള തെക്കേടത്ത് നൽകിയ പരാതിയിലാണ് കമീഷൻ നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story