Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ പനമ്പിള്ളി നഗർ എൽ.ഐ.ജി, എം.ഐ.ജി, കനാൽ റോഡ്, ഭട്ടതിരിപ്പാട് റോഡ്, കവലക്കൽ അമ്പല പരിസരം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈറ്റില സെക്ഷനിൽ എസ്.എ റോഡ്, മാപ്പിളശ്ശേരി റോഡ്, പാരഡൈസ് റോഡ്, ഷൈൻ റോഡ്, കാച്ചപ്പള്ളി റോഡ് എന്നിവിടങ്ങളിൽ രാത്രി 12.30 മുതൽ രാവിലെ ആറുവരെ . ചോറ്റാനിക്കരയിൽ ആയുർേവദ ജങ്ഷൻ, ചിത്രാഞ്ജലി റോഡ്, കൊല്ലംപടി വാട്ടർ ടാങ്ക് റോഡ് ഭാഗങ്ങളിൽ രാവിലെ 10മുതൽ വൈകീട്ട് നാലുവരെ . തൃക്കാക്കര പരുേത്തലി, മരോട്ടിേച്ചാട്, ബി.എം നഗർ, ശാന്തിനഗർ, മരിയ നഗർ, പോപുലർ കാൻറീൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ചേരാനല്ലൂർ സെക്ഷൻ പരിധിയിൽ ഇടേക്കുന്നം പാലം മുതൽ അച്ചുണ്ണിക്കവല, അമ്പലക്കടവ്, പള്ളിക്കവല വരെ ശനിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ . മികച്ച ജൈവകർഷകർക്ക് പുരസ്കാരം കൊച്ചി: തമ്മനം സർവിസ് സഹകരണ ബാങ്ക് മികച്ച ജൈവകർഷകനെ തെരഞ്ഞെടുക്കുന്നു. വീട്ടുമുറ്റത്തും മട്ടുപ്പാവിലും ജൈവപച്ചക്കറി കൃഷി ചെയ്ത ബാങ്ക് അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ 26നുമുമ്പ് ലഭിക്കണം. 10,000 രൂപ അവാർഡും പ്രശസ്തിപത്രവും നൽകും. ഫോൺ: 2334217. എൻ.ജി.ഒ യൂനിയൻ ജില്ല ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി കൊച്ചി: കേരള എൻ.ജി.ഒ യൂനിയൻ ജില്ല കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ പള്ളിമുക്ക് എൻ.ജി.ഒ യൂനിയൻ ഹാളിൽ പ്രവർത്തനമാരംഭിക്കുന്ന ജില്ല ലൈബ്രറിക്ക് ജി.സി.ഡി.എ എംപ്ലോയീസ് യൂനിയൻ പുസ്തകങ്ങൾ കൈമാറി. ജി.സി.ഡി.എ ജീവനക്കാരിൽനിന്ന് സമാഹരിച്ച പുസ്തകങ്ങൾ ചെയർമാൻ സി.എൻ. മോഹനൻ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദിന് കൈമാറി. എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് മുരളീധരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എ. സക്കീനത്ത് സ്വാഗതവും സംഘ സംസ്കാര ജില്ല കൺവീനർ എം.എസ്. അരുൺഘോഷ് നന്ദിയും പറഞ്ഞു. എൻ.ജി.ഒ യൂനിയൻ ഏരിയപ്രസിഡൻറ് കെ.എ. അലക്സ്, വിനോയ്കുമാർ, കെ. മനോജ്കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story