Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഷ്​ട്രീയ പ്രവർത്തകർ...

രാഷ്​ട്രീയ പ്രവർത്തകർ എ.എൽ. ജേക്കബിനെ മാതൃകയാക്കണം ^കെ.വി. തോമസ് എം.പി

text_fields
bookmark_border
രാഷ്ട്രീയ പ്രവർത്തകർ എ.എൽ. ജേക്കബിനെ മാതൃകയാക്കണം -കെ.വി. തോമസ് എം.പി കൊച്ചി: രാഷ്ട്രീയ പ്രവർത്തകർ എ.എൽ. ജേക്കബിനെ മാതൃകയാക്കണമെന്ന് കെ.വി. തോമസ് എം.പി. മുൻമന്ത്രിയും കെ.പി.സി.സി പ്രസിഡൻറുമായിരുന്ന എ.എൽ. ജേക്കബി​െൻറ 22ാം ചരമവാർഷിക ഭാഗമായി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എൽ. ജേക്കബിന് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ് ജനങ്ങളുടെ ചേട്ടൻ എന്ന വിളി. സാമൂഹിക, രാഷ്ട്രീയ മേഖലയിലുള്ളവർക്ക് അദ്ദേഹത്തെ മാതൃകയാക്കാമെന്നും എം.പി കൂട്ടിച്ചേർത്തു. മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ അനുസ്മരണപ്രഭാഷണം നടത്തി. എം.എൽ.എമാരായ ഹൈബി ഈഡൻ, എൽദോസ് കുന്നപ്പിള്ളി, മേയർ സൗമിനി ജയിൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എം.ഐ. മേത്തർ, കെ.പി. ധനപാലൻ, ചാൾസ് ഡയസ്, ലൂഡി ലൂയിസ്, ഡൊമിനിക് പ്രസേൻറഷൻ, കെ. ബാബു, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹീംകുട്ടി, മരട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൻ സുനില സിബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story