Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണം- -^നഗരസഭ അധ്യക്ഷ

text_fields
bookmark_border
യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണം- --നഗരസഭ അധ്യക്ഷ കാക്കനാട്: ഗതാഗത പരിഷ്‌കാരത്തില്‍ അപാകതയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതുവരെ പഴയതുപോലെ ജില്ല പഞ്ചായത്തിന് മുന്നില്‍ ബസ് സർവിസ് നടത്തണമെന്ന് നഗരസഭ ചെയര്‍പേഴ്സൻ കെ.കെ. നീനു. യാത്രക്കാരെ വലയ്ക്കുന്നതിനോട് യോജിക്കാനാവില്ല. സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് ജില്ല ആസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും എത്തുന്നവർ സ്റ്റാന്‍ഡില്‍നിന്ന് ഒരു കിലോമീറ്ററോളം നടക്കേണ്ട സ്ഥിതിയാണ്. ഇതില്‍ സ്ത്രീകളും കുട്ടികളും അംഗപരിമിതരുമുണ്ട്. പ്രശ്നം പരിഹരിക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഇടപെടാത്തതില്‍ കൗണ്‍സില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും യോഗം ഉടന്‍ വിളിക്കണമെന്നും ചെയര്‍പേഴ്സൻ ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷൻ സ്റ്റോപ് ഒഴിവാക്കിയാല്‍ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും- -കലക്ടര്‍ കാക്കനാട്: സിവില്‍ സ്റ്റേഷൻ സ്റ്റോപ് ഒഴിവാക്കി സര്‍വിസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല. മുനിസിപ്പല്‍ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി വിടുന്ന സ്വകാര്യബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. ശനിയാഴ്ച ഉച്ചക്കുശേഷം കൂടുന്ന ആര്‍.ടി.എ ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശം ലംഘിക്കുന്ന ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. മൂന്ന് ബസുകള്‍ക്ക് സിവില്‍ സ്റ്റേഷൻ സ്റ്റോപ്പിൽ ഒരേസമയം പാർക്കിങ് അനുവദിക്കണമെന്ന ബസുടമകളുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പാക്കാനാവില്ല. ഇക്കാര്യത്തില്‍ മുന്‍ കലക്ടറുടെ തീരുമാനമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ നിര്‍ദേശം ശനിയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് ആര്‍.ടി.ഒ െറജി പി. വര്‍ഗീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം സര്‍വിസ് നടത്താന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതിനാല്‍ നിർദേശം നടപ്പാക്കാനായില്ല. ഇന്നുമുതല്‍ പഴയതുപോലെ സര്‍വിസ് - -ബസ് ഓപറേറ്റേഴ്‌സ് അസോ. കാക്കനാട്: സിവില്‍ സ്റ്റേഷൻ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്ന രീതിയിൽ ശനിയാഴ്ച മുതല്‍ സര്‍വിസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ.ബി. സുനീര്‍ അറിയിച്ചു. എറണാകുളത്തുനിന്ന് വരുന്ന ബസുകൾ സിവില്‍ സ്റ്റേഷൻ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യും. സിവില്‍ സ്റ്റേഷന്‍ സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റിപ്പോകുന്ന ബസുകള്‍ക്ക് തൊട്ടുപിന്നില്‍ അടുത്ത ബസുകളെത്തും. രണ്ട് മിനിറ്റിനുള്ളില്‍ യാത്രക്കാരെ കയറ്റി പുറപ്പെടുമെന്നും കെ.ബി. സുനീര്‍ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story